ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരണം 15 ആയി. രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരമാണ്. നവംബര്‍ 15ന് രാത്രി 10.45ഓടെയായിരുന്നു തീപിടിത്തമുണ്ടായത്. മെഡിക്കല്‍ കോളേജിലെ നവജാത ശിശുക്കള്‍ക്കുള്ള തീവ്രപരിചരണവിഭാഗത്തില്‍ ഇന്‍ക്യുബേറ്ററിലുള്ള കുട്ടികളാണ് തീപിടിത്തത്തില്‍ മരിച്ചത്. 39 കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു.
Also Read; മനുഷ്യ-വന്യജീവി സംഘര്‍ഷം: സ്ഥിര പരിഹാരത്തിനായി സമഗ്ര കര്‍മ്മ പദ്ധതി
തീപിടിത്തമുണ്ടായത് ഷോര്‍ട്ട് സര്‍ക്യൂട്ടിനാലാണെന്ന് സ്ഥിരീകരിച്ചിരുന്നു. മെഡിക്കല്‍ ഉപകരണങ്ങളിലെ പ്ലാസ്റ്റിക് കവറുകളിലേക്ക് തീ അതിവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു. അപകടസമയത്ത് ഫയര്‍ എക്സ്റ്റിംഗ്യുഷറുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണ് വിവരം. ആശുപത്രിയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായതായാണ് റിപ്പോര്‍ട്ട്. പത്ത് കുട്ടികളെ കിടത്താവുന്ന തീവ്ര പരിചരണ വിഭാഗത്തില്‍ അമ്പതോളം കുട്ടികളാണുണ്ടായിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here