മൊബൈൽ ഫോൺ തിരിച്ച് നൽകാൻ കാലു പിടിപ്പിച്ചു; മൂന്നുപേർ കൂടി കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം  തുമ്പ കരിമണലില്‍ മൊബൈല്‍ ഫോണ്‍ തിരിച്ച് നല്‍കാന്‍  യുവാവിനെ കൊണ്ട് കാലു പിടിക്കുകയും ഷൂസില്‍ ഉമ്മ വെയ്പ്പിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേരെ തുമ്പ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ ഇവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന്  വ്യക്തമല്ല. ഇവരെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.

also read: വിധവമാരുടെ സാന്നിധ്യം അശുഭകരം എന്നത് പുരുഷന്റെ സൗകര്യത്തിന് വേണ്ടിയുണ്ടാക്കിയ സിദ്ധാന്തം; പൊളിച്ചെഴുതി മദ്രാസ് ഹൈക്കോടതി

സംഭവത്തില്‍ ഗുണ്ടാ നേതാവ് ഡാനിയും സംഘത്തിനുമെതിരെ തുമ്പ പൊലീസ് കേസെടുത്തിരുന്നു. എസ് സി എസ് റ്റി അതിക്രമ നിരോധ നിയമപ്രകാരമാണ് കേസ്. എന്നാല്‍ അതിക്രമത്തിനിരയായ യുവാവ് പൊലീസില്‍ രാതി നല്‍കിയിരുന്നില്ല. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ്, പൊലീസ് യുവാവിനെ കണ്ടെത്തിയതും കേസടുത്തതും തുടര്‍ നടപടികള്‍ ആരംഭിച്ചതും. സംഭവത്തില്‍ ഇപ്പോഴും ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്.

also read: സ്പീക്കറുടെ പേര് ഗോഡ്സേ എന്നായിരുന്നെങ്കിൽ കെ സുരേന്ദ്രൻ കെട്ടിപ്പിടിച്ച് മുദ്രാവാക്യം വിളിക്കും; മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News