മഹാരാഷ്ട്രയിൽ പൊലീസുമായി ഏറ്റുമുട്ടൽ; ദലം കമാൻഡർ ഉൾപ്പെടെ മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു ദലം കമാൻഡർ ഉൾപ്പെടെ മൂന്ന് നക്‌സലെറ്റുകൾ കൊല്ലപ്പെട്ടു. മാനെ രാജാറാമിനും പെരിമിലി സായുധ ഔട്ട്‌പോസ്റ്റിനും ഇടയിലുള്ള കെദ്മാറയിലെ വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. വനത്തിൽ നക്സലുകൾ ക്യാമ്പ് ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ, കാട്ടിൽ തിരച്ചിൽ നടത്താൻ ഗഡ്ചിറോളി പൊലീസ് രണ്ട് സി 60 ക്യാമ്പുകൾ ആരംഭിച്ചു.

തിരച്ചിൽ നടക്കുന്നതിനിടെ നക്സലുകൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ മൂന്ന് നക്സൽ കമാൻഡർമാർ കൊല്ലപ്പെടുകയും അവരുടെ മൃതദേഹങ്ങളിൽ നിന്ന് ആയുധങ്ങളും മറ്റ് സാമഗ്രികളും കണ്ടെടുക്കുകയും ചെയ്തു. പെരിമിലി ദളത്തിന്റെ കമാൻഡർ ബിറ്റ്‌ലു മദവി, പെരിമിലി ദളത്തിലെ വാസു, അഹേരി ദളത്തിലെ ശ്രീകാന്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. മാർച്ച് ഒമ്പതിന് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിലെയും വിസമുണ്ടി, അലേംഗ എന്നിവിടങ്ങളിലെ റോഡ് നിർമ്മാണ ഉപകരണങ്ങൾ കത്തിച്ച രണ്ട് സംഭവങ്ങളിലും മുഖ്യപ്രതിയാണ് ബിറ്റ്ലു മദവി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News