അപേക്ഷകര്‍ക്ക് വിവരം നല്‍കുന്നതില്‍ അശ്രദ്ധ, മൂന്ന് ഓഫീസര്‍മാര്‍ക്ക് പിഴ 37,500

വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് വിവരം നല്കുന്നതില്‍ അലംഭാവം കാണിച്ചതിന് മൂന്ന് ഓഫീസര്‍മാര്‍ക്ക് 37500 രൂപ പിഴ ശിക്ഷ വിധിച്ച് വിവരാവകാശ കമ്മീഷന്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്.ഡി.രാജേഷ്, 20000 രൂപയും കോട്ടയം നഗരസഭ സൂപ്രണ്ട് ബോബി ചാക്കോ, 15000 രൂപയും ചവറ ബ്ലോക്ക്പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി ലത എന്നിവര്‍ക്കാണ് കമ്മീഷന്‍ പിഴ ചുമത്തിയിരിക്കുന്നത്. രാജേഷിന് 20000 രൂപയും ബോബി ചാക്കോയ്ക്ക് 15000 രൂപയും വി ലതയ്ക്ക് 2500 രൂപയും ആണ് പിഴ വിധിച്ചിരിക്കുന്നത്. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.അബ്ദുല്‍ ഹക്കീമാണ് ഉത്തരവിറക്കിയത്.

കൊച്ചി കോര്‍പ്പറേഷനില്‍ എസ്ഡി രാജേഷ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരിക്കെ 2015 ഒക്ടോബറില്‍ കെ ജെ വിന്‍സന്റ് എന്നയാള്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്കിയില്ല. ആവശ്യമായ വിവരം നല്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടും അപേക്ഷ പരിഗണിച്ചില്ല.വിവരാവകാശ കമ്മീഷന്‍ ഹിയറിംഗിന് വിളിപ്പിച്ചെങ്കിലും രാജേഷ് ഹിയറിങ്ങിന് ഹാജരായില്ല. ഇതേതുടര്‍ന്ന് കമ്മീഷന്‍ സമന്‍സ് അയച്ച് രാജേഷിനെ തലസ്ഥാനത്ത് വരുത്തുകയായിരുന്നു. വിന്‍സന്റ് ആവശ്യപ്പെട്ട വിവരങ്ങള്‍ ഏപ്രില്‍13 നകം ഇപ്പോഴത്തെ ഓഫീസര്‍ മുഖേന ലഭ്യമാക്കാനും ഉത്തരവായി.

കൊണ്ടോട്ടി നഗരസഭയില്‍ ബോബി ചാക്കോ പ്രവര്‍ത്തിച്ച 2022 ഏപ്രിലില്‍ ചെറുവാടി ലക്ഷ്മി നല്കിയ അപേക്ഷക്ക് വിവരം നല്കിയില്ല. കീഴ്ജീവനക്കാരന്റെ മേല്‍ ചുമതല ഏല്പിച്ച് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറി എന്നിവയാണ് ബോബി ചാക്കോയുടെ പേരിലുള്ള വീഴ്ചകള്‍. ഒന്നാം ഇരുവരും ഏപ്രില്‍ 13നകം പിഴയൊടുക്കി റസീപ്റ്റ് കമ്മിഷന് സമര്‍പ്പിക്കണം.

വിവരം നല്കാമെന്ന് അറിയിച്ച് പണം അടപ്പിച്ച ശേഷം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വിവരം നിഷേധിച്ചതിനാണ് ചവറ ബ്ലോക്ക് പഞ്ചായത്ത് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി ലതയ്ക്ക് പിഴ ചുമത്തിയിരിക്കുന്നത്. 2018 കാലത്ത് ഇവര്‍ പന്തളം നഗരസഭയില്‍ പൊതു വിവരവിതരണ ഓഫീസറായിരുന്നപ്പോഴാണ് കുറ്റം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News