അപേക്ഷകർക്ക് വ്യക്തമായ വിവരം നൽകാത്ത മൂന്ന് ഓഫീസർമാർക്ക് പിഴ ഈടാക്കി

വിവരാവകാശ അപേക്ഷകർക്ക് വ്യക്തമായ വിവരവും രേഖകളും നൽകാത്ത മൂന്ന് ഓഫീസർമാരെ ശിക്ഷിച്ച് വിവരാവകാശ കമ്മിഷൻ. ഇവർ 25000 രൂപ പിഴയൊടുക്കാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ എ. അബ്ദുൽ ഹക്കിം ഉത്തരവായി.

ALSO READ: മഞ്ഞുമ്മൽ ഇഫക്ട്; ഗുണ കേവിൽ ഒരു മാസത്തിനിടെ എത്തിയത് അര ലക്ഷം സഞ്ചാരികൾ; തമിഴ്നാട് ടൂറിസത്തിന് ഉണർവ്വ് നൽകി ‘കൂത്താടുന്ന പൊറുക്കികൾ’

മലപ്പുറം ആലിപ്പറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരൻ ഉമർ ഫാറൂഖിന്റെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു വച്ച ഇൻഫർമേഷൻ ഓഫീസർ എൻ.ശിവപ്രസാദ് (15000 രൂപ), കോട്ടയം പുഞ്ചവയൽ രാമചന്ദ്രൻ നായർക്ക് യഥാസമയം വിവരം നൽകാതിരുന്ന മീനടം കൃഷി ഓഫീസർ രശ്മി പ്രഭാകർ (5000 രൂപ), തൃശൂർ അത്താണി സിൽക്കിൽ ഖാലിദ് മുണ്ടപ്പിള്ളിക്ക് വിവരം നിഷേധിച്ച ഉദ്യോഗസ്ഥൻ എം. കനകരാജൻ (5000 രൂപ) എന്നിവരെയാണ് ശിക്ഷിച്ചത്. ഇവർ കൃത്യസമയത്ത് പിഴത്തുക അടച്ചില്ലെങ്കിൽ ശമ്പളത്തിൽ നിന്ന് പിടിക്കാനും ഉത്തരവുണ്ട്.

ALSO READ: അഴിമതി നടന്നെങ്കിൽ പണമെവിടെ? എഎപിയെ തകർക്കാനുള്ള ലക്ഷ്യം; കോടതിയിൽ ഇ ഡിക്കെതിരെ കെജ്‌രിവാൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News