അര്‍ജുനേയും ലോറിയേയും പുറത്തെടുക്കാനുള്ള സജീവ നീക്കം പത്താം ദിനവും തുടരുകയാണ്. ഈ ഘട്ടത്തില്‍, അര്‍ജുന്‍റെ ലോറിയുടെ മൂന്ന് ഭാഗങ്ങള്‍ ഗംഗാവലി നദിയ്‌ക്കടിയില്‍ കണ്ടെത്തിയതായുള്ള വിവരം പല മാധ്യമങ്ങളും പങ്കുവെച്ചിരുന്നു. എന്നാല്‍, ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ജില്ല ഭരണകൂടമോ മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളുടേയോ സ്ഥിരീകരണമില്ലാത്ത വിവരമാണ് മാധ്യമങ്ങള്‍ നല്‍കിയത്.
ALSO READ: കണ്ടെത്തിയത് അര്‍ജുന്റെ ലോറി തന്നെ; ദൗത്യസംഘം
അതേസമയം ഗംഗാവാലി പുഴക്കടിയില്‍ ശക്തമായ ലോഹസാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഐബോഡ് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പുഴക്കടിയിലുള്ളത് അര്‍ജുന്റെ ലോറി തന്നെയാണെന്ന് ദൗത്യസംഘം സ്ഥിരീകരിച്ചത്. ട്രക്കിന്റെ കാബിന്‍ കണ്ടെത്താനുള്ള പരിശോധനയാണ് ഇപ്പോള്‍ നടന്നുവരുന്നത്. നേരത്തെ പുഴയില്‍ നിന്നും കണ്ടെത്തിയ തടികള്‍ ലോറിയുടേത് തന്നെയാണെന്ന് ലോറി ഉടമ സ്ഥിരീകരിച്ചിരുന്നു. അതേസമയം, പ്രദേശത്ത് നിന്നും 12 കിലോമീറ്റര്‍ അകലെ ജുഗ എന്ന സ്ഥലത്താണ് ലോറിയിലെ തടികള്‍ കണ്ടെത്താനായത്. പിഎ1 എന്നു രേഖപ്പെടുത്തിയിട്ടുള്ള തടികള്‍ ലോറി ഉടമ മനാഫ് തിരിച്ചറിയുകയായിരുന്നു. ദൗത്യം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനായി വൈകിട്ട് 6 മണിക്ക് ദൗത്യസംഘം മാധ്യമങ്ങളെ കാണുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കെ. സെയില്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here