ക്രിസ്തുമസ് ദിവസം ബീച്ചിലെത്തിയ സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. പള്ളിത്തുറ സ്വദേശികളായ വിമൽദാസ് (35) ജോജോ (25) അഖിൽ (35) എന്നിവരാണ് തുമ്പ പൊലീസിന്റെ പിടിയിലായത്.ക്രിസ്തുമസ് ദിവസം മുൻ വിരോധം പറഞ്ഞുതീർക്കാൻ എന്ന വ്യാജേനെ പ്രതികൾ സഹോദരങ്ങളായ നെഹ്റു ജംഗ്ഷന് സമീപം താമസിക്കുന്ന നെവിൻ, നിബിൻ എന്നിവരെ വിളിച്ചുവരുത്തി മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. വെട്ടുകത്തിയും വടിവാളുകളും ഉപയോഗിച്ചായിരുന്നു വെട്ടിയത്. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതിയാണ് എന്ന് പൊലീസ് പറഞ്ഞു.
also read: കാലടിയിൽ ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് 20 ലക്ഷത്തോളം രൂപ കവർന്നു
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വെട്ടുകൊണ്ട നെവിനും നിബിനും ചേർന്ന് പ്രതികളിൽ നിന്നും മാരകായുധങ്ങൾ പിടിച്ചുവാങ്ങി പ്രതികളിൽ ഒരാളായ വിമൽ ദാസിനെ വെട്ടി പരിക്കേൽപ്പിച്ചു, ഇതിൽ സഹോദരങ്ങൾക്കെതിരെയും തുമ്പ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.അറസ്റ്റിലായ പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. വെട്ടാൻ ഉപയോഗിച്ച മരകായുധങ്ങളും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here