സഹോദരങ്ങളടക്കം 3 പേര്‍ മോഷ്ടിച്ചത് എട്ടോളം ബുള്ളറ്റുകള്‍; പ്രതികള്‍ അറസ്റ്റില്‍

സംസ്ഥാനത്ത് നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച അന്തര്‍ ജില്ലാ ബൈക്ക് മോഷണ സംഘം പിടിയില്‍. തിരുവനന്തപുരം കുട്ടിച്ചല്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കോട്ടൂര്‍ പി ഒ യില്‍ ചവടമൂട് സൗദ് മന്‍സില്‍ സൗദ് (24), സഹോദരനായ സബിത്ത് (19), തിരുവനന്തപുരം കരമന, കാലടി കോടല്‍ വീട്ടില്‍ കാര്‍ത്തിക്ക് (18) എന്നീ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.

മാരാരിക്കുളം റെയില്‍വേ സ്റ്റേഷന് മുന്‍വശത്ത് വച്ചിരുന്ന ഒന്നരലക്ഷം രൂപ വില വരുന്ന ബുള്ളറ്റ് മോഷണം പോയതുമായി ബന്ധപ്പെട്ട് അന്വേഷണത്തിലാണ് മാരാരിക്കുളം പൊലീസ് ഇവരെ പിടികൂടിയത്. പ്രതികള്‍ എറണാകുളം മരട്, എറണാകുളം സെന്‍ട്രല്‍, തിരുവനന്തപുരം പേട്ട, പൂജപ്പുര എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ബുളളറ്റ് മോഷണകേസ്സുകളിലെ പ്രതികളാണെന്ന് തെളിഞ്ഞു. ഇവര്‍ എട്ടോളം ബുള്ളറ്റുകള്‍ മോഷ്ടിച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തി.

അന്വേഷണത്തില്‍ കളിത്തട്ട് ഭാഗത്ത് വാടകയ്ക്ക് എടുത്ത് താമസിച്ച്, ഗൂഡാലോചന നടത്തി എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നും എട്ട് ബുള്ളറ്റ് മോട്ടര്‍ സൈക്കിള്‍ മോഷണം നടത്തിയതായും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. പ്രതികള്‍ താമസിച്ച വീട്ടില്‍ നിന്നും വ്യാജമായി ആര്‍ സി ബുക്ക് പ്രിന്റ് ചെയ്യാന്‍ ഉപയോഗിച്ച ലാപ് ടോപ്പ്, പ്രിന്റര്‍ മറ്റ് അനുബന്ധ ഉപകരണങ്ങളും, ഡ്യൂപ്ലിക്കേറ്റ് താക്കോലുകളും കണ്ടെടുത്തു.

ബുള്ളറ്റുകളുടെ യാഥാര്‍ത്ഥ ആര്‍സി ഉടമസ്ഥരുടെ ഫോണ്‍ നമ്പര്‍, പരിവാഹന്‍ ഓണ്‍ലൈന്‍ സൈറ്റിലുടെ മൊബൈല്‍ ഫോണ്‍ അപ്‌ഡേഷന്‍ നടത്തി മാറ്റിയും, എന്‍ജിന്‍ നമ്പരിലും, ചെയ്‌സിസ് നമ്പരിലും മാറ്റങ്ങള്‍ വരുത്തി ആര്‍ സി ബുക്ക് വ്യാജമായി പ്രിന്‍റ് ചെയ്ത് ഓണ്‍ലൈനിലൂടെ വില്‍പന നടത്തുന്നതാണ് പ്രതികളുടെ രീതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration