വസ്‌തുക്കച്ചവടത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തു; യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

വസ്‌തുക്കച്ചവട ഇടപാടുമായി ബന്ധപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ മൂന്ന് പേരെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി യായ തിരുവനന്തപുരം നെടുമങ്ങാട് കോലിയക്കോട് പ്രിയ ഭവനില്‍ പ്രിയ(35), തിരുവനന്തപുരം പാങ്ങോട് സിദ്ദിഖ് മന്‍സിലില്‍ സിദ്ദിഖ്(47), ആറ്റിങ്ങല്‍ കുന്നുവരം യാദവ് നിവാസില്‍ അനൂപ്(26) എന്നിവരെയാണ് അടൂര്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അടൂര്‍ മൂന്നാളം സ്വദേശി ജയചന്ദ്രന്റെ പരാതിപ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്.

Also Read : ‘കേരളീയം’, തലസ്ഥാന നഗരിയില്‍ 30 ഇടങ്ങളിലായി നടക്കുന്ന കലയുടെ മഹോത്സവം: പരിപാടികളുടെ വിവരങ്ങള്‍

ജയചന്ദ്രന്റെയും ഭാര്യയുടെയും പേരിലുളള വസ്തു വാങ്ങാനെന്ന വ്യാജേന 37,45,000 രൂപയാണ് പ്രതികള്‍ സംഘം ചേര്‍ന്ന് തട്ടിയെടുത്തത്. ഒക്ടോബര്‍ ആദ്യം ഒന്നാം പ്രതി പ്രിയ ജയചന്ദ്രനേയും, ഭാര്യയേയും സമീപിച്ച്, വസ്തു ഇഷ്ടമായതായി ബോധ്യപ്പെടുത്തിയശേഷം, മറ്റൊരു ദിവസം കൂട്ടു പ്രതികളായ സിദ്ധിഖിനെ ഭര്‍ത്താവാണെന്നും, അനൂപിനെ മരുമകനാണെന്നും പരിചയപ്പെടുത്തി പരാതിക്കാരുടെ മൂന്നാളത്തെ വീട്ടിലെത്തി കച്ചവടം ഉറപ്പിച്ചു. ഇവിടെ വച്ച് സ്ഥലത്തിന് അഡ്വാന്‍സ് നല്‍കുകയും, വില്‍പ്പന കരാര്‍ തയ്യാറാക്കി വസ്തു വാങ്ങാമെന്ന് ദമ്പതികളെ വിശ്വസിപ്പിക്കുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ്, തങ്ങളുടെ പേരില്‍ പറന്തല്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ സ്ഥിരനിക്ഷേപത്തിന്‍മേല്‍ വായ്പയുണ്ടെന്നും, അത് അടച്ചു തീര്‍ത്താല്‍ മാത്രമേ പുതിയ വായ്പ ലഭിക്കുകയുള്ളൂവെന്നും പ്രതികള്‍ വസ്തു ഉടമയെ അറിയിച്ചു.

കൂടാതെ, വായ്പ എത്രയും വേഗം അടച്ചു തീര്‍ക്കാന്‍ പണം വേണമെന്ന് ആവശ്യപ്പെട്ട ഇവര്‍, പല തവണളായി ഗൂളിള്‍ പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും, നേരിട്ടും പണമായും, 33 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും കൈപ്പറ്റി ആകെ 37,45,000 രൂപ കബളിപ്പിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന്, ഫോണ്‍ ഓഫ് ചെയ്തു സ്ഥലം വിട്ടു. കബളിപ്പിക്കപ്പെട്ടതറിഞ്ഞ് ജയചന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കുകയും, പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിക്കുകയും ചെയ്യുകയായിരുന്നു.

അടൂര്‍ പൊലീസിന്റെ അന്വേഷണത്തില്‍ ഒന്നാം പ്രതി പ്രിയക്ക് സംസ്ഥാനത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ടെന്ന് മനസ്സിലായതിനെ തുടര്‍ന്ന്, ജില്ലാ പൊലീസ് മേധാവി വി അജിത്തിന്റെ നിര്‍ദ്ദേശാനുസരണം പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. അങ്ങനെയാണ് ഒളിവില്‍ കഴിഞ്ഞുവന്ന പ്രതികളെ പിടികൂടിയത്.

Also Read : തമി‍ഴ്‌നാട് രാജ്ഭവനിലേക്ക് പെട്രോള്‍ ബോംബേറ്; ഓടി രക്ഷപ്പെടുന്നതിനിടെ പ്രതി പിടിയില്‍

പ്രിയയ്ക്ക് കഴക്കൂട്ടം,വട്ടപ്പാറ പോത്തന്‍കോട്, പൂന്തുറ, കുന്നംകുളം, കല്ലമ്പലം, തുമ്പ, ആറ്റിങ്ങല്‍, പൊലീസ് സ്റ്റേഷനുകളിലായി പതിനഞ്ചിലധികം, കേസുകള്‍ നിലവിലുണ്ടെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടു. അടൂര്‍ ഡിവൈഎസ്പി ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എസ് ശ്രീകുമാര്‍, എസ് ഐമാരായ എംമനീഷ്, ശ്യാമ കുമാരി, എസ് സി പി ഓ രാധാകൃഷ്ണപിള്ള, സി പി ഓമാരായ സൂരജ് , ശ്യാംകുമാര്‍, അനൂപ എന്നിവരാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്തുടനീളം ഇത്തരം തട്ടിപ്പുകള്‍ നടത്തിവരുന്ന സംഘം, തട്ടിയെടുക്കുന്ന പണം ആര്‍ഭാട ജീവിതത്തിനായി ചിലവഴിക്കുകയാണെന്ന് പൊലീസിനോട് സമ്മതിച്ചു. പ്രദേശങ്ങള്‍ മാറിമാറി ആഡംബര വീടുകള്‍ എടുത്ത് താമസിച്ചാണ് തട്ടിപ്പുകള്‍ നടത്തുന്നത്. വാഹനങ്ങളും, വില കൂടിയ ഫോണുകളും, സ്വര്‍ണാഭരങ്ങളും വാങ്ങുകയും പതിവാണ്. ഇത്തരത്തില്‍ ആര്‍ഭാടജീവിതം നയിച്ചുവന്ന പ്രതികളെ തന്ത്രപരമായാണ് അടൂര്‍ പൊലീസ് കുടുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News