കോഴിക്കോട് ബാലുശ്ശേരിയിൽ നാടന്‍ തോക്കുമായി മൂന്നുപേര്‍ പിടിയില്‍

കോഴിക്കോട് ബാലുശ്ശേരിയിൽ നാടന്‍ തോക്കുമായി മൂന്നുപേര്‍ പിടിയില്‍. എസ്റ്റേറ്റ് മുക്ക് മൊകായിക്കല്‍ അനസ്, കോട്ടക്കുന്നുമ്മല്‍ ഷംസുദ്ദീന്‍, തലയാട് സ്വദേശി സുനില്‍കുമാര്‍(58) എന്നിവരെ ബാലുശ്ശേരി പോലീസാണ് പിടികൂടിയത്. ഇവരില്‍ നിന്നും മൂന്ന് ടോര്‍ച്ചുകളും, ഒരു തിരയും, കത്തിയും കണ്ടെത്തിയിട്ടുണ്ട്. ബാലുശ്ശേരി കാഞ്ഞിക്കാവ് പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രതികളെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു.

Also Read; മാരകായുധങ്ങളുമായി കാറിനു മുന്നിലേക്ക് ചാടി 15 മുഖംമൂടി ധാരികൾ; സേലം – കൊച്ചി ദേശീയ പാതയിൽ മലയാളി യാത്രക്കാർക്ക് നേരെ ആക്രമണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News