പെരുമാതുറയിൽ വീടുകൾക്ക് നേരെ പടക്കമെറിഞ്ഞ സംഭവം; മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം പെരുമാതുറയിൽ വീടുകൾക്ക് നേരെ പടക്കമെറിഞ്ഞ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ചിറയിൻകീഴ് സ്വദേശി ആകാശ്, ആറ്റിങ്ങൽ സ്വദേശി അബ്ദുൾ റഹ്മാൻ, നഗരൂർ സ്വദേശി സഫീർ എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

Also Read; ജാനകിക്കാട് കൂട്ടബലാത്സംഗ കേസ്:നാല് പേരും കുറ്റക്കാരെന്ന് കോടതി; വിധി ഇന്ന്

ഇന്നലെ രാത്രി 10 മണിയോടെയാണ് തിരുവനന്തപുരം പെരുമാതുറ മാടൻവിളയിൽ കേസിനാസ്പദമായ സംഭവമുണ്ടായത്. കാറിലെത്തിയ നാലംഗ സംഘം വീടിനുനേരെ വീര്യം കൂടിയ പടക്കമെറിയുകയായിരുന്നു. ജംഗ്ഷനിൽ നിന്നവർക്ക് നേരെയും ആക്രമണമുണ്ടായി. മാടൻവിള സ്വദേശികളായ അർഷിത്, ഹുസ്സൈൻ എന്നീ യുവാക്കൾക്ക് പടക്കമേറിൽ പെരിക്കേറ്റിരുന്നു. ഈ യുവാക്കൾ ഇപ്പോൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൽ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആക്രമണ കാരണം വ്യക്തമല്ല. പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരുന്നു.

Also Read; കൊല്ലത്ത് ആറാം ക്ലാസുകാരന് നേരെ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്റെ ക്രൂര മര്‍ദ്ദനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News