ബേക്കൽ കോട്ടയിലെത്തിയ സുഹൃത്തുക്കളെ മർദിച്ച് സ്വർണവും പണവും കവർന്നു; മൂന്ന് പേർ അറസ്റ്റിൽ

കാസർഗോഡ് ബേക്കൽ കോട്ടയിലെത്തിയ സുഹൃത്തുക്കളെ മർദിച്ച് സ്വർണവും പണവും കവർന്ന സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ബേക്കൽ സ്വദേശികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബേക്കൽ സ്വദേശികളായ അബ്ദുൾ വാഹിദ്, അഹമ്മദ് കബീർ, ശ്രീജിത്ത്‌ എന്നിവരാണ് ബേക്കൽ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. കോട്ട കാണാനെത്തിയ കാറഡുക്ക സ്വദേശികളായ യുവാവിനെയും യുവതിയെയും പ്രതികൾ തടഞ്ഞു വെച്ചു.

Also Read: പ്രിയങ്കാ ഗാന്ധി ജയിച്ചാല്‍ വൈകാതെ താനും പാര്‍ലമെന്റിലെത്തുമെന്ന് റോബര്‍ട്ട് വാധ്ര

കോട്ടയുടെ കാർ പാർക്കിംഗ് സ്ഥലത്ത് വച്ച് യുവാവിനെയും യുവതിയെയും കാറിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ച ശേഷം ഭീഷണിപ്പെടുത്തി പണവും, സ്വർണവും തട്ടിയെടുക്കുകയായിരുന്നു. സ്വർണ്ണ കൈ ചെയിനും 5000 രൂപയുമാണ് കവർന്നത്. തുടർന്ന് ഇരുവരും പൊലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും അക്രമികൾ സഞ്ചരിച്ച വാഹനത്തിന്റെ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മറ്റൊരു പ്രതിയ്ക്കായി പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Also Read: സൈബർ ആക്രമണമല്ല മരണകാരണം; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ആദിത്യയുടെ മരണത്തിൽ കുടുംബം പൊലീസിന് പരാതി നൽകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News