കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേർ കംസ്റ്റസ് പിടിയിലായി. നെടുമ്പാശ്ശേരി വിമാന താവളത്തിൽ നിന്നാണ് ഏഴ് കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേർ കംസ്റ്റംസിന്റെ പിടിയിലായത്. തായ്ലാന്റിൽ നിന്നും എത്തിയവരായിരുന്നു ഇവർ.
മലപ്പുറം സ്വദേശി ജംഷീർ, എറണാകുളം സ്വദേശി നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീർ എന്നിവരേയാണ് കഞ്ചാവുമായി പിടിയിലായത്. തായ്ലാന്റിൽ നിന്നും എത്തി. ഇവർ ബാഗിൽ അതി അതിവിദഗ്ധമായാണ് 1492 ഗ്രാം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ ശേഷം മൂവരേയും റിമാൻറ് ചെയ്തു.
Also Read: ആശുപത്രിയിൽ യുവാവിന്റെ വടിവാൾ ആക്രമണം: മൂന്ന് മരണം, സംഭവം അരുണാചലിൽ
അതേസമയം, രാജ്യത്തെ ഞെട്ടിച്ച് വന്‍ മയക്കുമരുന്ന് വേട്ട ഗുജറാത്തില്‍ നടന്നു. പോര്‍ബന്തര്‍ കടലില്‍ നടത്തിയ റെയ്ഡിലാണ് 500 കിലോയിലധികം മയക്കുമരുന്ന് പിടികൂടിയത്. ഇറാനിയന്‍ ബോട്ടിലെത്തിയ മയക്കുമരുന്ന് ഇന്ത്യന്‍ സമുദ്രാര്‍ത്തി കടന്നപ്പോള്‍, മാരിടൈം ബോര്‍ഡര്‍ ലൈന്‍ റഡാറില്‍പ്പെടുകയായിരുന്നു.
Also Read: പീഡനക്കേസിൽ ഗായകൻ സഞ്ജയ് ചക്രബർത്തി അറസ്റ്റിൽ
ഗുജറാത്ത് എടിഎസ്, എന്‍സിബി, ഇന്ത്യന്‍ നാവികസേന ഉള്‍പ്പെടെ സംയുക്തമായി നടത്തിയ ഓപ്പറേഷനിലായിരുന്നു മയക്കുമരുന്ന് പിടികൂടിയത്. ഇവ വിപണിയില്‍ നൂറ് കോടിയിലധികം വിലവരും. ഈ വര്‍ഷം തന്നെ ദില്ലി, ഗുജറാത്ത് സംസ്ഥാനങ്ങളിലായി നിരവധി വന്‍ മയക്കുമരുന്ന് ശേഖരങ്ങളാണ് കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here