ഉത്തരാഖണ്ഡിലുണ്ടായ ബസ് അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ 24 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഭീംതാലിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. നിലവിൽ അപകടസ്ഥലത്ത് രക്ഷപ്രവർത്തനം തുടരുകയാണ്.
പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ് എന്നാണ് വിവരം. അൽമോറയിൽ നിന്ന് ഹൽദ്വാനിയിലേക്ക് പോവുകയായിരുന്ന ബസ് ഭീംതാലിന് സമീപം 1500 അടി താഴ്ചയിലേക്ക് വീണാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഭീംതാലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also read: സിദ്ധരാമയ്യയുടെ പേര് റോഡിന് നൽകാൻ നീക്കം; കർണാടകയിൽ വിവാദം പുകയുന്നു
രക്ഷാപ്രവര്‍ത്തനം നടത്തുന്നത് പൊലീസും എസ്ഡിആർഎഫ് സംഘവും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ്. ഹൽദ്വാനിയിൽ നിന്ന് പതിനഞ്ച് ആംബുലൻസുകൾ അപകടസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Three people died in a bus accident in Uttarakhand. 24 people were injured in the accident. The accident took place in Bhimtal, Uttarakhand when the bus overturned into a valley.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here