സൗദിയിൽ വീടിന് തീപിടിച്ച് മൂന്നുപേർ മരിച്ചു

വടക്കൻ സൗദിയിലെ തബൂക്കിന് സമീപം ഹഖ്ലിൽ ഒരു വീടിന് തീപിടിച്ച് മൂന്നുപേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് ആണ് ഇക്കാര്യം അറിയിച്ചത്.

also read:ആദിത്യ ഭ്രമണപഥത്തില്‍, ഇനി 125 ദിവസത്തെ സൂര്യ യാത്ര

സിവിൽ ഡിഫൻസിന് കീഴിൽ അഗ്നിശമന സേന ഉൾപ്പെടെയുള്ള സംഘങ്ങൾ എത്തി രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗദി കുടുംബമാണ് അപകടത്തിൽ പെട്ടത്. തീപിടിത്തത്തിൻറ കാരണം കണ്ടെത്താനുള്ള നടപടികൾ പൂർത്തിയായിവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

also read:പാലക്കാട് കെ എസ് ആർ ടി സി യും ലോറിയും കൂട്ടിയിടിച്ച് അപകടം; 9 പേർക്ക് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News