ഒമാനില്‍ കനത്ത മഴയിലും വെള്ളപ്പാച്ചിലിലും മരണം മൂന്നായി. വാഹനം വെള്ളപ്പാച്ചിലിൽപ്പെട്ടാണ് മൂന്ന് പേര്‍ മരിച്ചത്. ബുറേമി ഗവർണറേറ്റിലെ മഹ്ദ വിലായത്തിലെ താഴ്വരയിൽ രണ്ട് വാഹനങ്ങളാണ് ഇന്നലെ വെള്ളപ്പാച്ചിലിൽ കുടുങ്ങിയത്. നാല് പേരെ ഉടനെ തന്നെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ബാക്കിയുള്ള 3 പേരാണ് മരിച്ചത്.
ഒമാനിൽ ഇന്ന് വൈകിട്ടു വരെ അസ്ഥിരമായ കാലാവസ്ഥ തുടരും. സൗദിയുടെ ചില മേഖലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ, ഇടിമിന്നൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പൊടുന്നനെയുണ്ടായ മഴയിൽ വെള്ളപ്പാച്ചിലുകൾ രൂപപ്പെടുകയായിരുന്നു. ഇവ തോടുകളായി ഒഴുകിയത് മൂലം ഉണ്ടായ അപകടമാണ് മൂന്ന് പേരുടെ ജീവനെടുത്തത്.
ഒമാനിൽ ഇന്ന് വൈകിട്ട് വരെ ഈ കാലാവസഥ തുടരും. വാഹനമോടിക്കുന്നവരും, മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിർദേശമുണ്ട്. നിലവിൽ മഴയോ നാശനഷ്ടങ്ങളോ തുടരുന്നില്ല. സൗദിയുടെ ഭാഗങ്ങളായ ജിസാൻ, അസിർ, അൽ-ബഹ എന്നിവിടങ്ങളിൽ ശക്തമായ ഇടിമിന്നൽ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽ ശർഖിയ, നജ്‍റാൻ, താബൂക്ക്, മദീന മേഖലകളിൽ മഴ മേഖങ്ങൾ രൂപപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.
also read :നായയ്ക്ക് വിമാനത്തിൽ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തത് മൂന്ന് ടിക്കറ്റുകള്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here