കോഴിക്കോട് ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് ചാത്തമംഗലത്ത് ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മുങ്ങി മരിച്ചു. ചാത്തമംഗലം പിലാശേരി പൊയ്യം പുളിക്കണ്ണില കടവിലാണ് അപകടം. മിനി, അദ്വൈത്, ആതിര എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം.

ALSO READ: ’25 വർഷം മുമ്പ് ആയിരുന്നെങ്കിൽ അതൊരു തമാശയായി കരുതി ചിരിച്ചുതള്ളുമായിരുന്നു, നിങ്ങൾക്ക് അതിന് സാധിച്ചു’: സാനിയ മിർസ

കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴിക്കില്‍പ്പെട്ടതിന് പിന്നാലെ രക്ഷിക്കാന്‍ ചാടിയ രണ്ടു സ്ത്രീകളും മുങ്ങി മരിക്കുകയായിരുന്നു. അദ്വൈതിനെ രക്ഷിക്കാന്‍ ചാടിയ മിനിയും ഒഴുക്കില്‍പ്പെട്ടതോടെ ആതിരയും മറ്റൊരു ബന്ധുവും പുഴയിലേക്ക് ചാടി. ഇതോടെ നാലുപേരും ഒഴുക്കില്‍പ്പെട്ടു. ഇതിലൊരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News