ലണ്ടനിൽ അക്രമികളുടെ കുത്തേറ്റ് ഇന്ത്യൻ വംശജയായ വിദ്യാര്‍ത്ഥിയടക്കം മൂന്നു പേർ കൊല്ലപ്പെട്ടു

ലണ്ടനിൽ നോട്ടിങ്ങാമിൽ അക്രമികളുടെ കുത്തേറ്റ് ഇന്ത്യൻ വംശജയായ വിദ്യാര്‍ത്ഥിയടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. യൂണിവേഴ്സിറ്റിയില്‍ നിന്ന് സുഹൃത്തുക്കൾക്കൊപ്പം താമസസ്ഥലത്തേക്കു നടക്കവെ ആക്രമിക്കപ്പെടുകയായിരുന്നു. നോട്ടിങ്ങാം യൂണിവേഴ്‌സിറ്റിയിലെ, ദേശീയ ഹോക്കി താരം കൂടിയായ ഗ്രെയ്‌സ് ഒമെലെയ് കുമാർ ആണ് കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജ. മെഡിക്കൽ വിദ്യാർത്ഥിയായ ഗ്രെയ്‌സ് ഇംഗ്ലണ്ടിലെ അണ്ടർ 16, അണ്ടർ 18 ദേശീയ ഹോക്കി ടീം അംഗമായിരുന്നു.

also read; കരിപ്പൂരിൽ വയറിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി കടത്താൻ ശ്രമിച്ച 1 കോടി രൂപയുടെ സ്വർണവുമായി യുവാവ് പിടിയിൽ

സംഭവവുമായി ബന്ധപ്പെട്ട് 31കാരനായ കുടിയേറ്റക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ലണ്ടനിൽ ഇരുപത് വർഷമായി ജോലി ചെയ്യുന്ന ഡോ. സഞ്‌ജോയ് കുമാറിന്റെ മകളാണ് ഗ്രെയ്‌സ്. 2009ൽ മൂന്നു കൗമാരക്കാരെ അക്രമികളിൽനിന്ന് രക്ഷിച്ച സജ്ഞോയ് ഓർഡർ ഓഫ് ബ്രിട്ടീഷ് എംപയർ അംഗം കൂടിയാണ്. ലണ്ടനിലെ അറിയപ്പെടുന്ന അനസ്തറ്റിസ്റ്റ് ആണ് അമ്മ സിനെഡ് ഒമെലെയ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News