ഒമാനിലെ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

ഒമാനിലെ സുഹാറിലുണ്ടായ വാഹനപകടത്തിൽപ്പെട്ട്​ മലയാളി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. 15 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. പാലക്കാട്​ ഒറ്റപ്പാലം സ്വദേശി സുനിൽ ആണ്​ മരിച്ചത്​. മരിച്ച മറ്റു രണ്ടു​ പേർ സ്വദേശി പൗരൻമാരാണെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. സുഹാർ ലിവ റൗണ്ട് എബൗട്ടിൽ ​ബുധനാഴ്ച രാവിലോടെയായിരുന്നു അപകടം. തെറ്റായ ദിശയിൽ വന്ന ട്രക്ക്​ ഇടിക്കുകയായിരുന്നു.

Also Read; ചിന്നക്കനാൽ അനധികൃത ഭൂമി ഇടപാട്; മാത്യു കുഴൽനാടനെതിരെയുള്ള വിജിലൻസ് കേസിന്റെ വിശദാംശങ്ങൾ

ഇതോടെ ഏഴോളം വാഹനങ്ങൾ അപകടത്തിൽ പെടുകയായിരുന്നവെന്ന്​ ദൃക്​സാക്ഷികൾ പറഞ്ഞു. സ്വകാര്യ കമ്പനിയിൽ അഡ്മിൻ മാനേജർ ആയിരുന്ന സുനിൽ റസിഡന്റ് കാർഡ് പുതുക്കാൻ കുടുംബത്തോടൊപ്പം ലിവയിൽ പോയി തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം. പരിക്കേറ്റവരെ സുഹാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read; കഴമ്പില്ലാത്ത കാര്യങ്ങൾ കുഴൽനാടൻ പ്രചരിപ്പിക്കുമ്പോൾ മാധ്യമങ്ങൾ അതിന് കൂട്ട് നിന്നു, മാധ്യമങ്ങൾക്കും കോടതി വിധി തിരിച്ചടിയാണ്: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News