ചെന്നൈയില്‍ പബ്ബിന്റെ മേൽക്കൂര തകർന്ന് വീണു ; മൂന്ന് മരണം

തമിഴ്നാട്ടിൽ പബ്ബിന്റെ മേൽക്കൂര തകർന്ന് വീണ് 3 മരണം.ചെന്നൈയില്‍ ആല്‍വാര്‍പെട്ട് നഗരത്തില്‍ ആണ് സംഭവം നടന്നത്. ഇന്ന് രാത്രി 7.30 തോടെയാണ് അപകടം നടന്നത്. ഐപിഎൽ മത്സരങ്ങളുടെ പ്രദര്‍ശനമുണ്ടായിരുന്നതിനാൽ നിരവധിപ്പേ‍ർ പബ്ബിലുണ്ടായിരുന്നു.

ALSO READ:  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്; കേന്ദ്ര സർക്കാർ വേതനം പുതുക്കി നിശ്ചയിച്ചത് കേരളത്തെ സംബന്ധിച്ച് വിവേചനപരം: മന്ത്രി എം ബി രാജേഷ്
അപകടത്തിൽപെട്ടവരെ ദേശീയ ദുരന്ത നിവാരണ സേനയും അ​ഗ്നി രക്ഷാ സേനയും ചേർന്ന് പുറത്തെത്തിച്ചു. ഒന്നാം നിലയുടെ മേൽക്കൂരയാണ് ഇടിഞ്ഞ് വീണത്.മേൽക്കൂര തക‍ര്‍ന്നുവീണ ഭാഗത്ത് 17 ജോലിക്കാരും മൂന്ന് അതിഥികളുമുണ്ടായിരുന്നു. മരിച്ചവരിൽ രണ്ട് പേര്‍ മണിപ്പൂര്‍ സ്വദേശികളും ഒരാൾ ഡിണ്ടിഗൽ സ്വദേശിയുമാണ്.

ALSO READ: മയക്കുമരുന്ന് വെച്ച് അഭിഭാഷകനെ കുടുക്കിയെന്ന് ആരോപണം; സഞ്ജീവ് ഭട്ടിന് 20 വർഷത്തെ തടവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration