പമ്പാനദിയില്‍ ഒഴുക്കിപ്പെട്ട മൂന്നു പേരില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കിട്ടി. റാന്നി പുതുശ്ശേരിമല സ്വദേശി അനിലും മകളും സഹോദരന്റെ മകനുമാണ് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ അനിലിന്റെയും സഹോദരന്റെ മകന്‍ ഗൗതമിന്റെ മൃതദേഹമാണ് കിട്ടിയത്. റാന്നി മുണ്ടപ്പുഴ ചന്തക്കടവിന് സമീപമുള്ള കയത്തിലാണ് ഇവര്‍ ഒഴുക്കില്‍പെട്ടത്. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും അനിലിന്റെ മകള്‍ നിരഞ്ജനയ്ക്കുമായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്ന് വൈകിട്ട് നാലിനാണ് സംഭവം.
ALSO READ: പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞുവെന്ന പത്രവാര്‍ത്ത; പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here