പന്തളത്ത് കാറും മിൽക്ക് വാനും തമ്മിൽ കൂട്ടിയിടിച്ചു; മൂന്നുപേർക്ക് പരിക്ക്

Pandalam accident

പന്തളത്ത് കാറും മിൽക്ക് വാനും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷനിലാണ് അപകടം. കാറിൽ സഞ്ചരിച്ചവർക്കാണ് പരിക്കേറ്റത്. പുലർച്ചെ ഒരു മണിയോടു കൂടിയായിരുന്നു അപകടം. പരിക്കേറ്റവരെ പന്തളത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് റോഡിൽ വീണ ഓയിൽ, വാഹനാവശിഷ്ടങ്ങൾ എന്നിവ അടൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി നീക്കം ചെയ്തു.

ALSO READ; ഷൊർണുരിൽ ട്രെയിനിൽ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവം; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

NEWS SUMMERY: Three people were injured in an accident between a car and a milk van at Pandalam.

Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News