കാനഡയിൽ ക്ലാസ് മുറിയിൽ മൂന്ന് പേർക്ക് കുത്തേറ്റു

കാനഡയിൽ ക്ലാസ് മുറിയിൽ മൂന്ന് പേർക്ക് കുത്തേറ്റു. വാട്ടർലൂവിലെ യൂണിവേഴ്സിറ്റിയിലാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി ഗുരുതരമാണോയെന്ന് വ്യക്തമല്ല. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇത് ലഭ്യമാകുന്ന മുറക്ക് പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.

ആക്രമണ സമയത്ത് ക്ലാസ്സിൽ നാൽപ്പതോളം വിദ്യാർഥികൾ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷി യൂസഫ് പറഞ്ഞു. ക്ലാസിലേക്ക് കയറിവന്ന അക്രമി ക്ലാസ്സിലെ ടീച്ചറോട് താൻ പ്രൊഫസറാണോ എന്ന് ചോദിച്ചു. തുടർന്ന് അയാൾ ഒരു കത്തി പുറത്തെടുത്ത് കുത്തുകയായിരുന്നുവെന്ന് യൂസഫ് മൊഴി നൽകി. അയാൾ ഒരു കത്തി പുറത്തെടുത്തപ്പോൾ തന്നെ ഞങ്ങൾ പുറത്തേക്ക് ഓടിയിരുന്നതായും പ്രൊഫസറിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും യൂസഫ് പറഞ്ഞു.

also read; ആരോഗ്യസ്ഥിതി മോശമായി തുടരുന്നു; മഅദനിയുടെ നാട്ടിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News