എറണാകുളത്തും കോഴിക്കോടും എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

crime

എറണാകുളത്തും കോഴിക്കോട്ടും നിന്ന് എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍. എറണാകുളത്ത് നിന്ന് രണ്ട് പേരും കോഴിക്കോട് നിന്ന് ഒരാളുമാണ് പിടിയിലായത്. എറണാകുളത്ത് ഷെമിന്‍ പി.ടി, അനൂപ് പി.ജെ എന്നിവരെയാണ് പള്ളുരുത്തി പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 5.26 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഷെമിന്റെ കൈയില്‍നിന്ന് മൂന്ന് ഗ്രാമും അനൂപില്‍നിന്ന് 2.26 ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്.

ALSO READ:കാട്ടാന ആക്രമണം; പുല്‍പ്പള്ളിയില്‍ വയോധികയ്ക്ക് പരിക്ക്

പ്രതികള്‍ ഇത് വില്‍പ്പനയ്ക്കായി ശേഖരിച്ച് വെച്ചിരുന്നതാണെന്ന് പൊലീസ് പറഞ്ഞു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരെയും കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് എംഡിഎംഎ കണ്ടെത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

ALSO READ:കേന്ദ്രസർക്കാരിന്റെ ഹഡ്കോ പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക്

കോഴിക്കോട് 30 ഗ്രാം എംഡിഎംഎയുമായി ബസ് ജീവനക്കാരനാണ് പൊലീസ് പിടിയിലായത്. ഫറോക്ക് കോളേജ് റൂട്ടിലോടുന്ന ബസിലെ ജീവനക്കാരന്‍ ബേപ്പൂര്‍ ചെറുക്കുറ്റിവയല്‍ ബിജുവാണ് എംഡിഎംഎയുമായി പിടിയിലായത്. ഇയാള്‍ ബെംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്താറുണ്ടായിരുന്നുവെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News