എന്താണ് മൂന്ന് സെക്കന്റ് റൂള്‍? മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

അപ്രതീക്ഷിതമായത് നിരത്തില്‍ പ്രതീക്ഷിക്കുക എന്ന ഡിഫന്‍സീവ് ഡ്രൈവിംഗിന്റെ പ്രധാന ഘടകങ്ങളില്‍ ഒന്നാണ് മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുക എന്നത്. മുന്നിലുള്ള വാഹനം അപ്രതീക്ഷിതമായി ബ്രേക്കിട്ടാലും സുരക്ഷിതമായി വാഹനം നിര്‍ത്തുന്നതിനുള്ള അകലം പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് അവരുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്.

Also read:‘ലുലുവിൽ പോകുമ്പോള്‍ ആളുകൾ ചോദിക്കും ഒരു മൂന്നരലക്ഷം രൂപയുണ്ടോ എടുക്കാന്‍ എന്ന്, എല്ലാ ദിവസവും ഫോണിൽ ചീത്ത വിളിക്കും’: നിഖില

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

അപ്രതീക്ഷിതമായത് നിരത്തിൽ പ്രതീക്ഷിക്കുക എന്ന ഡിഫൻസീവ് ഡ്രൈവിംഗിൻ്റെ പ്രധാന ഘടകങ്ങളിൽ ഒന്നാണ് മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുക എന്നത്. മുന്നിലുള്ള വാഹനം അപ്രതീക്ഷിതമായി ബ്രേക്കിട്ടാലും സുരക്ഷിതമായി വാഹനം നിർത്തുന്നതിനുള്ള അകലം പാലിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

നിരത്തുകളിൽ “3 സെക്കൻ്റ് റൂൾ” പാലിക്കുന്നത് നമ്മുടെ ഡ്രൈവിംഗ് കൂടുതൽ സുരക്ഷിതമാക്കുന്നു. മുന്നിലുള്ള വാഹനം റോഡിലുള്ള ഏതെങ്കിലും ഒരു പോയിൻ്റിനെ (റോഡിലുള്ള ഏതെങ്കിലും മാർക്കിംഗ് /റോഡരികിലുള്ള ഏതെങ്കിലും വസ്തു/സൈൻ ബോർഡ്/പോസ്റ്റ് തുടങ്ങിയവ) കടന്നു പോയതിനു ശേഷം കുറഞ്ഞത് 3 സെക്കൻ്റുകൾക്കു ശേഷം മാത്രം നമ്മുടെ വാഹനം ആ പോയിൻ്റ് കടന്നു പോകുന്നത്ര അകലം പാലിക്കുന്നതാണ് 3 സെക്കൻ്റ് റൂൾ എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. മഴക്കാലത്ത് ഇത് 4 സെക്കൻ്റെങ്കിലും ഉണ്ടായിരിക്കണം.

Also read:സജി മഞ്ഞക്കടമ്പിലിന്റെ രാജി; കടുത്ത അതൃപ്തിയില്‍ കോണ്‍ഗ്രസ് നേതൃത്വം

ടയറിൻ്റെ തേയ്മാനം, കാലാവസ്ഥ, വാഹനത്തിലെ ലോഡ്, റോഡിൻ്റെ കണ്ടീഷൻ, ഇരുവാഹനങ്ങളുടെയും വേഗത, ഡ്രൈവർക്ക് തീരുമാനമെടുത്ത് നടപ്പിലാക്കാൻ വേണ്ടി വരുന്ന സമയം, ബ്രേക്കിംഗ് ക്ഷമത, വാഹനത്തിൻ്റെ സ്ഥിരത എന്നിങ്ങനെയുള്ള ഘടകങ്ങൾ കൂടി വിലയിരുത്തിയാകണം എത്രമാത്രം അകലം പാലിക്കണം എന്ന തീരുമാനം കൈക്കൊള്ളേണ്ടത്.
വേഗത കൂടുന്നതിനനുസരിച്ച് മുന്നിലുള്ള വാഹനത്തിൽ നിന്നും കൂടുതൽ അകലം പാലിക്കേണ്ടതായി വരുന്നു. പിന്നിലെ വാഹനം മതിയായ അകലം പാലിക്കുന്നില്ലായെങ്കിൽ, പിന്നിൽ നിന്നുള്ള കൂട്ടിയിടി ഒഴിവാക്കുന്നതിനായി നമുക്ക് മുന്നിൽ കൂടുതൽ അകലം പാലിക്കേണ്ടതുണ്ട്.

ഇതിലൂടെ മുന്നിലുള്ള വാഹനം സഡൻ ബ്രേക്കിടുന്ന പക്ഷം നമുക്ക് ബ്രേക്ക് ചെയ്യാൻ കൂടുതൽ സമയം ലഭിക്കുകയും ആയതിലൂടെ മുന്നിലും പിന്നിലും ഉണ്ടായേക്കാവുന്ന കൂട്ടിയിടി ഒഴിവാക്കാനും സാധിക്കുന്നു. ഇപ്രകാരം മറ്റ് റോഡുപയോക്താക്കളുടെ പ്രവൃത്തികൾ മുൻകൂട്ടി കണ്ട് സ്വയം സുരക്ഷിതരാകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News