പാകിസ്ഥാനിൽ സ്ഫോടനം; മൂന്ന് സുരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് സുരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഖൈ​​​ബ​​​ർ പ​​​ക്തൂ​​​ൺ​​​ഖ്വാ പ്ര​​​വി​​​ശ്യ​​​യി​​​ലെ ദേ​​​ര ഇ​​​സ്മ​​​യി​​​ൽ​​​ഖാ​​​നി​​​ലായിരുന്നു സ്ഫോടനം ഉണ്ടായത്. പോ​​​ളി​​​യോ വാ​​​ക്സി​​​ൻ വി​​​ത​​​ര​​​ണ​​​ക്കാ​​​രു​​​ടെ വാ​​​ഹ​​​ന​​​ത്തെ ലക്ഷ്യമിട്ടാണ് സ്ഫോ​​​ട​​​നം നടന്നത്.

Also read: ഒരു വീഡിയോ കോളിലൂടെ പോലും കണ്ടിട്ടില്ല, കാമുകനായി 67 കാരി അയച്ചു നൽകിയത് 4 കോടി രൂപയോളം- 7 വർഷം നീണ്ട പ്രണയച്ചതി.!

വാ​​​ക്സി​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​യ​​​റി​​​യ സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​രു​​​ടെ വാ​​​ഹ​​​നം സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ത​​​ക​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​രും ഇതുവരെ ഏറ്റെടുത്തിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​നി​​​ലു​​​ട​​​നീ​​​ളം, ഒ​​​രാ​​​ഴ്ച നീ​​​ളു​​​ന്ന തു​​​ള്ളി​​​മ​​​രു​​​ന്നു വി​​​ത​​​ര​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്. അ​​​ന്നു​​​ത​​​ന്നെ ഖൈ​​​ബ​​​ർ പ​​​ക്തൂ​​​ൺ​​​ഖ്വാ​​​യി​​​ൽ ഒ​​​രു വാ​​​ക്സി​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും പൊലീസുകാരനും വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചി​​​രു​​​ന്നു.

Also read: ഒന്നും രണ്ടുമല്ല വില 21 ,000 രൂപ; ഇതാണ് മക്കളെ നമ്മൾ പറയാറുള്ള സ്വർണ മുട്ട

അഷ്ഫാഖ്, മുഖ്തിയാർ വാലി, മുഹമ്മദ് ആരിഫ് എന്നിവരാണ് കൊല്ലപ്പെട്ട സൈനികർ. ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. കാലാ ഖേൽ മസ്തി ഖാനിൽ ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് മരിച്ച പോളിയോ പ്രവർത്തകൻ ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News