തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി ഒരേ സമയം 3 കപ്പല്‍ എത്തി. 800 മീറ്റര്‍ ബെര്‍ത്തില്‍ 700 മീറ്റര്‍ ഇതിനായി എടുത്തു. ശനിയാഴ്ച പുറംകടലിലെത്തിയ കപ്പലുകളെ ഞായറാഴ്ച ഉച്ചയോടെയാണ് ബെര്‍ത്തില്‍ അടുപ്പിച്ചത്.
ലോകത്തെ എറ്റവും വലിയ കപ്പല്‍ കമ്പനികളിലൊന്നായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ (എംഎസ്സി) സുജിന്‍, സൊമിന്‍, ടൈഗര്‍ എന്നീ കപ്പലുകളാണ് തുറമുഖത്ത് എത്തിയത്.ഇതാദ്യമായാണ് മൂന്നുകപ്പല്‍ ഒരേ സമയം ഇവിടെ ബെര്‍ത്തിങ് നടത്തുന്നത്. ആന്ധ്രപ്രദേശ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കപ്പലുകള്‍ എത്തിയത്.
Also Read : കസേര തെറിക്കുമോ ? കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജി വെയ്ക്കുമെന്ന് റിപ്പോര്‍ട്ട്
അതേസമയം ഡിസംബര്‍ മൂന്ന് മുതല്‍ വാണിജ്യാടിസ്ഥാനത്തിലാണ് വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തിക്കുന്നത്. 22 ദിവസത്തിനുള്ളില്‍ 30 കപ്പലുകളാണ് തീരത്ത് എത്തിയത്. ക്രിസ്മസ് ദിനത്തിലെത്തിയ 100-ാമത്തെ കപ്പലിനെ വിഴിഞ്ഞം ഇന്റര്‍ നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എംഡി ദിവ്യ എസ് അയ്യറിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
വിഴിഞ്ഞം തുറമുഖത്തിന് ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്ത് ചേര്‍ത്ത് INTRV എന്ന പുതിയ ലോക്കേഷന്‍ കോഡ് ലഭിച്ചു. ഇത് അംഗരാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണവും ഏകീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കും.
നിര്‍മാണം നടത്തുന്ന അദാനി പോര്‍ട്സിന് 524.85 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. കൂടുതല്‍ കപ്പലുകള്‍ അടുക്കുന്നതോടെ തുറമുഖം കൂടുതല്‍ സജീവമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here