കളിക്കാനായി പെട്ടിക്കുള്ളിൽ കയറി; സഹോദരങ്ങൾ ശ്വാസം മുട്ടി മരിച്ചു

വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പെട്ടിയ്ക്കുള്ളില്‍ കുടുങ്ങി മൂന്ന് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലുള്ള ശാഹ് ഖാലിദ് കോളനിയിലായിരുന്നു സംഭവം. കളിക്കുന്നതിനായി വീട്ടിലെ വലിയ പെട്ടിയ്ക്കുള്ളില്‍ കയറിയതായിരുന്നു കുട്ടികള്‍. പിന്നീട് പെട്ടി തുറക്കാന്‍ കഴിയാതെ വന്നതോടെ കുടുങ്ങിപ്പോവുകയായിരുന്നു.

ALSO READ: മൂന്നാറിൽ പട്ടാപ്പകൽ യുവതിയെ ആക്രമിച്ചു; ഒരാൾ അറസ്റ്റിൽ

സോഹന്‍, സൈറ, ഫരിയ എന്നിവരാണ് മരിച്ചത്. കുട്ടികളെ മൂന്ന് പേരെയും ഏറെ നേരമായി കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വീട്ടിലും പരിസരത്തുമെല്ലാം അന്വേഷിച്ചു. പക്ഷെ കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് നടത്തിയ തെരച്ചിലിനിടെയാണ് പെട്ടി കുടുംബാംഗങ്ങളില്‍ ഒരാളുടെ ശ്രദ്ധയില്‍ പെടുന്നതും തുറന്ന് നോക്കുന്നതും. കുട്ടികളുടെ മരണത്തിൽ നടുക്കത്തിലാണ് ഒരു നാട് മുഴുവനും. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: മൂന്നാറിൽ പട്ടാപ്പകൽ യുവതിയെ ആക്രമിച്ചു; ഒരാൾ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News