രാജ്യത്ത് ഇപ്പോഴും ബാലവേല;കുട്ടികളെ തട്ടിക്കൊണ്ടുപോകൽ കേസുകളിൽ മുന്നിൽ മൂന്ന് സംസ്ഥാനങ്ങൾ

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിൽ മുന്നിൽ മൂന്ന് സംസ്ഥാനങ്ങൾ. ഉത്തർപ്രദേശ്, ബിഹാർ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ആണ് കുട്ടികളെ തട്ടിക്കൊണ്ടുപോകലിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിഒയുടെ റിപ്പോർട്ടിൽ 2016 മുതല്‍ 2022 വരെയുള്ള കാലയളവിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളിൽ 68 ശതമാനത്തോളം വർധനയുണ്ട് എന്നാണ് വ്യക്തമാകുന്നത്.

കോവിഡ് കാലത്തിനു മുൻപുള്ളതിനേക്കാൾ കേസുകളുടെ എണ്ണത്തിൽ ഇരട്ടിവർധന ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗെയിംസ് 24×7, കൈലാഷ് സത്യാർഥി ചിൽഡ്രൻസ് ഫൗണ്ടേഷൻ എന്നിവർ ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്.

ALSO READ: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ പാകിസ്ഥാനിലേക്ക്; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജയ്പൂരിൽ പിടിയിൽ

2016 മുതല്‍ 2022 വരെയുള്ള കാലയളവിൽ 18 വയസ്സിനു താഴെയുള്ള 13,549 കുട്ടികളെ രക്ഷിക്കാനായി എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. 13നും 18നും ഇടയിൽ പ്രായമുള്ളവരാണ് രക്ഷപ്പെടുത്തിയ കുട്ടികളിൽ 80 ശതമാനവും. 9നും 12നും ഇടയിൽ പ്രായമുള്ള 13 ശതമാനവും ഒൻപതു വയസ്സിനു താഴെയുള്ള രണ്ട് ശതമാനത്തിലധികം പേരും ഉണ്ട് .

ALSO READ: അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കുന്ന നിയമം കൊണ്ടു വരുന്ന കാര്യം പരിഗണനയിൽ: മന്ത്രി വി.ശിവൻകുട്ടി

രാജ്യത്ത് ഇപ്പോഴും ബാലവേലയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 15.6 ശതമാനം കുട്ടികൾ ഹോട്ടലുകളിൽ ജോലി ചെയ്യുന്നുണ്ട്. 13 ശതമാനം ഓട്ടമൊബീൽ ട്രാൻസ്പോർട്ട് ഇൻഡസ്ട്രികളിലും 11.8 ശതമാനം കുട്ടികൾ വസ്ത്രനിർമാണ മേഖലയിലും ജോലിചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News