ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോറിലിരുന്ന് ഡാന്‍സ്; അപകടകരമായരീതിയില്‍ വാഹനമോടിച്ച മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ ബംഗളൂരുവില്‍ അറസ്റ്റില്‍

റോഡിലൂടെ അപകടകരമായരീതിയില്‍ വാഹനം ഓടിച്ച മൂന്ന് മലയാളികള്‍ ബംഗളൂരുവില്‍ അറസ്റ്റില്‍. ഡിസംബര്‍ 14-ന് അര്‍ധരാത്രി കെംപെഗൗഡ എയര്‍പോര്‍ട്ട് എക്സ്പ്രസ് വേയിലാണ് മൂന്നംഗസംഘം ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോറിലിരുന്ന് നൃത്തംചെയ്യുകയും അപകടകരമായരീതിയില്‍ വാഹനം ഓടിക്കുകയും ചെയ്തത്.

സംഭവത്തില്‍ മലപ്പുറം സ്വദേശികളായ സല്‍മാന്‍ ഫാരിസ്, നസീം അബ്ബാസ്(21) സല്‍മാനുല്‍ ഫാരിസ്(21) മുഹമ്മദ് നുസൈഫ്(21) എന്നിവരെയാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ സല്‍മാനുല്‍ ഫാരിസ് ഒഴികെയുള്ളവര്‍ ബംഗളൂരുവില്‍ ബി.ബി.എ. വിദ്യാര്‍ഥികളാണ്.

Also Read  :  ഗാസയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവെയ്പ്പ്; രണ്ടു സ്ത്രീകൾക്ക് മരണം

മറ്റൊരു കാറിലെ ഡാഷ്‌ക്യാമിലാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഈ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് കേസെടുക്കുകയായിരുന്നു. സംഭവദിവസം സുഹൃത്തുക്കളെ കാണാനായാണ് ഫാരിസ് ബെംഗളൂരുവിലെത്തിയത്. പിതാവ് വാങ്ങിയ യൂസ്ഡ് കാറിലാണ് ഇയാള്‍ ബെംഗളൂരുവില്‍ എത്തിയതെന്നും തുടര്‍ന്ന് ഇവരെയും കൂട്ടി നഗരത്തില്‍ ചുറ്റിക്കറങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News