സിവിൽ സർവീസ് പരീക്ഷാ പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി വിദ്യാർത്ഥികൾ മരിച്ച സംഭവം; അനുശോചനമറിയിച്ച് മുഖ്യമന്ത്രി

ദില്ലിയിലെ സിവിൽ സർവീസ് പരീക്ഷാ പരിശീലന കേന്ദ്രത്തിൽ വെള്ളംകയറി മൂന്ന് വിദ്യാർത്ഥികൾ മരണപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പ്
ന്യൂഡൽഹിയിലെ സിവിൽ സർവീസ് പരീക്ഷാ പരിശീലന കേന്ദ്രത്തിൽ വെള്ളംകയറി മൂന്ന് വിദ്യാർത്ഥികൾ മരിക്കാനിടയായ സംഭവം ദുഃഖകരമാണ്. മരണപ്പെട്ടവരിൽ മലയാളിയും ജെഎൻയു ഗവേഷകവിദ്യാർത്ഥിയുമായ നെവിൻ ഡാൽവിനും ഉണ്ട്. ഇവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

ALSO READ: ‘പ്രത്യേക മതവിഭാഗത്തിന് ആരാധനയ്ക്കായി സമരം നടത്തിയെന്ന വ്യാജപ്രചാരണം അവസാനിപ്പിക്കണം’: എസ്.എഫ്.ഐ

അതേസമയം കൊച്ചി സ്വദേശിയടക്കം മൂന്ന് പേരാണ് കേന്ദ്രത്തിൽ വെള്ളം കയറി മരിച്ചത്. ഓൾഡ് രാജേന്ദ്രർ നഗറിലെ പരീക്ഷാകേന്ദ്രത്തിന്റെ ബേസ്മെന്റിലാണ് വെള്ളം കയറിയത്. സ്ഥലത്തുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികളെ കാണാതായെന്നും പരാതിയുണ്ട്. ഓടകൾ വൃത്തിയാക്കാത്തതാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News