പുഴക്കരയിൽ നിൽക്കുമ്പോൾ കര ഇടിഞ്ഞുവീണു; കണ്ണൂരിൽ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

കണ്ണൂർ പാവന്നൂരിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. മീൻ പിടിക്കുന്നതിനിടെയാണ് കരയിടിഞ്ഞ് പുഴയിൽ വീണത്. ജോബിൻ ജിത്ത്,അഭിനവ്,നിവേദ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Also read:‘തന്നെ മര്‍ദിക്കാന്‍ ഡിസിസി പ്രസിഡന്‍റ് പ്രത്യേക സംഘത്തെ വിളിച്ചുവരുത്തി’; ജോസ് വള്ളൂരിനെതിരെ ഗുരുതര ആരോപണവുമായി സജീവന്‍ കുരിയച്ചിറ

വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു ദാരുണ സംഭവം. പാവന്നൂർ ചീരാച്ചേരി കടവിലാണ് അപകടമുണ്ടായത്. തീരത്തിലൂടെ നടന്നു പോകുന്നതിനിടെ കരയിടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു. മരിച്ച മൂന്ന് പേരും ബന്ധുക്കളാണ്.

Also read:നിയമവിരുദ്ധമായി സ്വകാര്യ പ്രാക്ടീസ്; 64 ഡോക്ടർമാരെ പിടികൂടി വിജിലൻസ്

പാവന്നൂർ വള്ളുവക്കോളനിയിലെ എവി സത്യൻ്റെ മകൻ നിവേദ്,സഹോദരൻ സജിത്തിൻ്റെ മകൻ ജോബിൻ ജിത്ത്,ബന്ധുവായ പി പി ബാലകൃഷ്ണൻ്റെ മകൻ അഭിനവ് എന്നിവരാണ് മരിച്ചത്. സി എം എ വിദ്യാർത്ഥിയാണ് നിവേദ്. പോളിടെകിനിക്ക് വിദ്യാർത്ഥിയായാണ് അഭിനവ് . പ്ലസ്ടു പ്രവേശനം കാത്തിരിക്കുകയാണ് ജോബിൻ ജിത്ത്. ഓടിക്കൂടിയ നാട്ടുകാർ മൂവരെയും കരയ്ക്കെത്തിച്ച് മയ്യിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News