തിരുവനന്തപുരം വിഴിഞ്ഞത്ത് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. വിഴിഞ്ഞം വവ്വാമൂലയിലാണ് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചത്. കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മരിച്ച മൂന്ന് പേരും വിഴിഞ്ഞം ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികളാണ്. നാലംഗ സംഘമാണ് കായലിൽ കുളിക്കാൻ എത്തിയത്. മൂന്നുപേർ അപകടത്തിൽപ്പെടുകയായിരുന്നു, ഒരാൾ രക്ഷപെട്ടു.
വിദ്യാർത്ഥികൾ കുളിക്കുന്നതിനിടയിൽ മണൽ വരിയ കുഴിയിൽ അകടപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥികളായ ലിബിനോൺ(19), മുകുന്ദൻ ഉണ്ണി (19), ഫെഡറിൻ (19) എന്നിവരാണ് മുങ്ങിമരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റും.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. അവധി ദിനം ആഘോഷിക്കാനായാണ് വിഴിഞ്ഞം ക്രൈസ്റ്റ് കോളജിലെ വിദ്യാർത്ഥികൾ വെള്ളായണി കായലിലെത്തിയത്. കായലിൽ ഇറങ്ങി കുളിക്കുന്നതിനിടെ, മണലെടുക്കാനായി എടുത്ത കുഴിയിൽ വിദ്യാർത്ഥികൾ അകപ്പെടുകയായിരുന്നു. സ്ഥലത്ത് ഉടൻ ഫയർഫോഴ്സ് എത്തിയെങ്കിലും വിദ്യാർത്ഥികളുടെ ജീവൻ രക്ഷിക്കാനായില്ല.
കായലിൽ മണലെടുക്കാനായി എടുത്ത ആഴമേറിയ കുഴിയിൽ വിദ്യാർത്ഥികൾ അകപ്പെടുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെയോടെയായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here