കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്ത മൂന്ന് ഭീകരരെ വധിച്ചു

terrorists

സൈനികവാഹനത്തിന് നേരെ വെടിയുതിര്‍ത്ത മൂന്ന് ഭീകരരെ കൊലപ്പെടുത്തി. ജമ്മു കശ്മീരിലെ അഖ്നൂറിലാണ് സംഭവം. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന പിടിച്ചെടുത്തു.

ദീപാവലി ഉത്സവ സീസണിന്റെ ഭാഗമായി ജമ്മു കശ്മീരിലെ സുരക്ഷാ സേന ജമ്മു മേഖലയില്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെയാണ് സംഭവം.

Also Read : ഖാന്മാരെ വീണ്ടും ഒന്നിച്ച് ബിഗ് സ്‌ക്രീനില്‍ കാണാം! ആവേശത്തോടെ ബോളിവുഡ് പ്രേമികള്‍; ടീസര്‍ പുറത്ത്

രാവിലെ ഏഴ് മണിയോടെ ബട്ടാല്‍ മേഖലയില്‍ മൂന്ന് ഭീകരര്‍ സൈനിക വാഹനത്തിന് നേരെ ഒന്നിലധികം റൗണ്ട് വെടിയുതിര്‍ത്തത്. ഉടന്‍തന്നെ സുരക്ഷാ സേന ഉടന്‍ തന്നെ പ്രദേശം വളയുകയും ഏറ്റുമുട്ടല്‍ ആരംഭിക്കുകയും ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച്ച  ബാരാമുള്ളയിലെ ഗുൽമാർഗിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ മൂന്നു സൈനികർ വീരമൃത്യു വരിച്ചിരുന്നു. രണ്ടു പോർട്ടർമാരും കൊല്ലപ്പെട്ടു. ഒരാഴ്ച്ചക്കിടെ അഞ്ചാമത്തെ ആക്രമണമാണിത്.

അതേസമയം കഴിഞ്ഞ ദിവസം മൂന്നു സംസ്ഥാനങ്ങളിലെ ഇരുപത്തിമൂന്നോളം ഹോട്ടലുകള്‍ക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു. കൊല്‍ക്കത്ത, തിരുപ്പതി, രാജ്‌കോട്ട് എന്നിവടങ്ങളിലുള്ള ഹോട്ടലുകള്‍ക്കാണ് ഇത്തവണ ഭീഷണി നേരിട്ടിരിക്കുന്നത്. ഇമെയിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്.

Also Read : കൊച്ചിയില്‍ കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസിന് തീപിടിച്ചു

കൊല്‍ക്കത്തയിലെയും രാജ്‌കോട്ടിലെയും പത്തോളം ഹോട്ടലുകള്‍ക്ക് ഭീഷണി നേരിട്ടപ്പോള്‍ തിരുപ്പതിയിലെ മൂന്നു ഹോട്ടലുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. അതേസമയം പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News