ഒഡീഷയിലെ ബാലസോറില്‍ അപകടത്തില്‍പ്പെട്ടത് മൂന്ന് ട്രെയിനുകള്‍. ബാലസോര്‍ സ്റ്റേഷനില്‍ ഷാലിമാര്‍ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. ഇതുവഴി വന്ന ബംഗളൂരുവില്‍ നിന്നുള്ള ഹൗറ സൂപ്പര്‍ഫാസ്റ്റ് മറിഞ്ഞ കോച്ചുകളിലേക്ക് ഇടിച്ചുകയറി. 15 കോച്ചുകള്‍ മറിഞ്ഞു.
Also Read- ദുരന്തഭൂമിയായി ഒഡീഷ; ട്രെയിന്‍ അപകടത്തില്‍ 50 മരണം, 179 പേര്‍ക്ക് പരുക്ക്
അപകടത്തില്‍ അന്‍പതോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 179 പേര്‍ക്ക് പരുക്കേറ്റു. ഇരുനൂറിലധികം പേര്‍ മറിഞ്ഞ ബോഗികള്‍ക്കിടയില്‍ കുടുങ്ങിയതായാണ് വിവരം. പലരുടേയും നില ഗുരുതരമാണ്. പരുക്കേറ്റ 132 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഒഡീഷ ചീഫ് സെക്രട്ടറി അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം രാത്രി വൈകിയും പുരോഗമിക്കുകയാണ്. പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാനായി മന്ത്രി പ്രമീള മല്ലിക്കിനെ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ചുമതലപ്പെടുത്തി. ബാലസോര്‍ ജില്ലാ കലക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പ്രത്യേക സംഘത്തെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനായി ഒഡീഷയിലേക്ക് അയച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here