ഓസ്‌ട്രേലിയയിൽ സൈനികാഭ്യാസത്തിനിടെ വിമാനം തകര്‍ന്ന് മൂന്ന് യുഎസ് നാവികര്‍ മരിച്ചു

വടക്കന്‍ ഓസ്‌ട്രേലിയയിലെ സൈനികാഭ്യാസത്തിനിടെ വിമാനം തകര്‍ന്ന് മൂന്ന് യുഎസ് നാവികര്‍ മരിച്ചു. 20 പേര്‍ക്ക് അപകടത്തിൽ പരുക്കേറ്റു. ബെല്‍ ബോയിങ് വി 22 ഓസ്‌പ്രേ ടില്‍ട്രേറ്റര്‍ വിമാനമാണ് പ്രാദേശിക സമയം 9.30ന് തകര്‍ന്നത്. 23 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ ഡാര്‍വിനിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഓസ്‌ട്രേലിയ, യു.എസ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, കിഴക്കന്‍ ടിമോര്‍ എന്നിവര്‍ പങ്കെടുത്ത സൈനികാഭ്യാസത്തിനിടെയായിരുന്നു അപകടമെന്ന് ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Also Read: അവധിക്കാലമല്ലേ; വീട് പൂട്ടി പോകുന്നവര്‍ ശ്രദ്ധിക്കുക, പൊലീസിന്‍റെ ‘പോൽ ആപ്പി’നെ മറക്കരുത്

അപകടമുണ്ടായത് ഏറെ ദാരുണമായ സംഭവമാണെന്നും പരുക്കേറ്റവര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും ഒരുക്കി നല്‍കുമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് മാധ്യമങ്ങളോട് പറഞ്ഞു.

Also Read: യാത്രക്കാര്‍ക്ക് ആവശ്യമായ അത്യാധുനിക സൗകര്യങ്ങളോടു കൂടിയതാണ് കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ഹൈബ്രിഡ് ബസ്സുകൾ; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News