ജോര്‍ദാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇറാനെന്ന് ആരോപണം

സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ജോര്‍ദാനില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. 25 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആരോപിച്ചു. സിറിയയിലും ഇറാഖിലും പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് ഇറാന്റെ പിന്തുണയുണ്ടെന്നും ഇവരാണ് ആക്രമണത്തിനു പിന്നിലെന്നുമാണ് അമേരിക്ക ആരോപിക്കുന്നത്. അതേസമയം യുഎസ് സൈനികരുടെ ജീവത്യാഗം പാഴാകില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

ALSO READ:  നിതീഷിനെ സഹിക്കാന്‍ എന്‍ഡിഎ സഖ്യത്തിന് കഴിയുമോ? മുറുമുറുപ്പ് തുടങ്ങി!

ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന അധിനിവേശം ആരംഭിച്ചതിന് ശേഷം ഈ മേഖലയില്‍ യുഎസ് സൈനികര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത് ആദ്യമാണ്. സൈനിക താവളങ്ങള്‍ക്ക് നേരെ മുമ്പും ആക്രമണം നടന്നിട്ടുണ്ടെങ്കിലും സൈനികര്‍ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്. 150ലധികം ചെറിയ ആക്രമണങ്ങള്‍ യുഎസ് സേനയെ ലക്ഷ്യമിട്ട് ഈ ഭാഗത്ത് നടന്നിട്ടുണ്ടെങ്കിലും ആളപായമുണ്ടായിട്ടില്ല. ഡ്രോണുകളും റോക്കറ്റുകളും മിസൈലുമുപയോഗിച്ചാണ് ആക്രമണങ്ങള്‍ നടന്നിട്ടുള്ളത്. കൃത്യസമയത്ത് ഇതിന് മറുപടി നല്‍കുമെന്നാണ് യുഎസ് മുന്നറിയിപ്പ്.

ALSO READ:  കൈവെട്ടു കേസ്; സവാദിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി അന്വേഷണ സംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News