തിരുവല്ലയിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരുക്ക്

എം സി റോഡിലെ കുറ്റൂർ ജംഗ്ഷന് സമീപം മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ കുറ്റൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്തു നിന്നും തിരുവല്ല ഭാഗത്തേക്കു പോയ മാരുതി വാഗൺ ആർ കാറും കുറ്റൂരിൽ നിന്നും കമ്പിയുമായി ആറാട്ടുകടവ് ഭാഗത്തേക്ക് പോയ ടാറ്റ എയ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.

also read; മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടിക്ക് അവ്യക്തതയില്ല; എം വി ഗോവിന്ദൻ മാസ്റ്റർ

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ടെത്തിയ കാർ സ്കൂട്ടർ ഇടിച്ചാണ് രണ്ടുപേർക്ക് പരുക്കേറ്റത്. അപകടത്തിൽ പരുക്കേറ്റ സ്കൂട്ടർ യാത്രികരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്തു.

also read; ‘എല്ലാവര്‍ക്കും നീതി ഉറപ്പാക്കും’; ഏകപക്ഷീയ അറസ്റ്റും കെട്ടിടം പൊളിക്കലും ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News