ഭിന്നശേഷിക്കാരുടെ മുച്ചക്ര സ്കൂട്ടർ: സബ്സിഡി തുക ബാങ്കിലെത്തി: മന്ത്രി ഡോ. ആർ ബിന്ദു

സ്വയംതൊഴിൽ സംരംഭങ്ങളിൽ ഏർപ്പെടുന്ന ഭിന്നശേഷിക്കാർക്ക് സ്വന്തമായി സ്കൂട്ടർ വാങ്ങി സൈഡ് വീൽ ഘടിപ്പിക്കാൻ സബ്സിഡി തുക ബാങ്കുകളിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

also read; കിടങ്ങൂരിൽ ബിജെപി – യു ഡി എഫ് കൂട്ടുകെട്ട്; ബിജെപി ക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നൽകി യു ഡി എഫ്

കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നുമാണ് സൈഡ് വീൽ ഘടിപ്പിക്കാൻ 15,000 രൂപയുടെ സബ്‌സിഡി നൽകുന്നത്.

ലഭിച്ച അപേക്ഷകളിൽ മാനദണ്ഡങ്ങൾ അനുസരിച്ച് അർഹരായവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രഷറിയിൽ നിന്നും തുക നേരിട്ട് ട്രാൻസ്ഫർ ചെയ്തു കഴിഞ്ഞു. 33 പേർക്കാണ് ഈ സാമ്പത്തിക വർഷം സബ്സിഡിക്ക് അർഹത-മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

also read; വാരണാസിയിൽ മോദിക്കെതിരെ പ്രിയങ്ക മത്സരിക്കണം; വിജയം ഉറപ്പ്; സഞ്ജയ് റാവത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News