തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ നവജാത ശിശു അടക്കം മൂന്ന് മരണം

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ നവജാത ശിശു അടക്കം മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. കെഎസ്ആര്‍സിടി ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ദേശീയ പാത പള്ളിപ്പുറത്താണ് സംഭവം.

മണമ്പൂര്‍ സ്വദേശിയായ ശോഭ, പത്ത് ദിവസം പ്രായമുള്ള കുഞ്ഞ്, ഓട്ടോ ഡ്രൈവര്‍ സുനില്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ മഹേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഭാര്യ അനുവിനേയും അഞ്ച് വയസ് പ്രായമുള്ള മൂത്ത കുട്ടിയെ എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News