തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ മുറിവേൽപ്പിച്ച സംഭവത്തിൽ മൂന്ന് അയ്മാർ അറസ്റ്റിൽ. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുഞ്ഞിനെ മുറിവേൽപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. കുഞ്ഞിന്റെ ശരീരത്തിൽ മുറിവ് കണ്ടതിനെ തുടർന്ന് സി ഡബ്ല്യൂ സി ക്ക് ശിശുക്ഷേമ സമിതി അധ്യഷൻ കത്ത് നൽകി. കുഞ്ഞിനെ തൈക്കാട് ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മുറിവ് കണ്ടെത്തിയത്. ഇതേതുടർന്ന് അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ താൽക്കാലിക ആയമാരെയും ശിശുക്ഷേമ സമിതി പുറത്താക്കി.
Also read: എം എം ലോറൻസിൻ്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകുന്നതിനെതിരായ മകളുടെ ഹർജിയിൽ വിമർശനവുമായി ഹൈക്കോടതി
താൽക്കാലിക ആയമാരായ മഹേശ്വരി സിന്ധു അജിത എസ് കെ എന്നിവരെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. അജിതയാണ് കുഞ്ഞിനെ ഉപദ്രവിച്ചത് എന്ന് അന്വേഷണത്തിൽ കണ്ടെത്തി. മൂന്ന് ആയമാർക്കെതിരെയും പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Also read: ഡിജിറ്റൽ തട്ടിപ്പ്; അറസ്‌റ്റിലായവർക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലും സൈബർ കേസുകൾ
സ്ഥിരമായി കുട്ടിയെ പരിചരിച്ച ആയമാരാണ് അറസ്റ്റിലായത്. ഒരു ദിവസം നാലാമതൊരാൾ കുട്ടിയെ പരിചരിക്കാനെടുത്തപ്പോഴാണ് കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റത് ശ്രദ്ധയിൽപെട്ടത്. പിന്നാലെ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here