ഓട്ടോറിക്ഷയില്‍ നിന്ന് വയോധികയുടെ ഒന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന് മുങ്ങിയ തമിഴ്‌നാട് സ്വദേശികളായ മൂന്ന് സ്ത്രീകളാണ് കഴിഞ്ഞ ദിവസം പോലീസ് വലയിലായത്.ചെന്നൈ, ചെങ്കല്‍പേട്ട സ്വദേശിനികളായ കൂടാച്ചേരി ഇന്ദു എന്ന കാവ്യ (37), ജാന്‍സി എന്ന സരസ്വതി (30), ദേവി എന്ന സുധ (39) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകളിലെ പ്രതികളാണിവർ.
Also Read: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ
ജനുവരി 12 ന് ഉച്ചയോടെയാണ് മോഷണം നടന്നത്. കണിയാരം സ്വദേശിനിയായ 78 വയസുള്ള തങ്കമ്മ മാനന്തവാടി മെഡിക്കല്‍ കോളജില്‍നിന്ന് ചികിത്സ തേടി മടങ്ങുമ്പോഴാണ് സംഭവം. ഇവരെ കാത്തിരുന്ന സ്ത്രീകള്‍ സൗഹൃദം നടിച്ച് എങ്ങോട്ടാണ് പോകേണ്ടത് എന്ന് ചോദിക്കുന്നു. സ്ഥലം പറഞ്ഞപ്പോൾ ഞങ്ങളും ആ വഴിക്കെന്ന് പറഞ്ഞ് ഒരു ഓട്ടോയിൽ കയറ്റുകയും ചെയ്തു. പകുതിവഴിയില്‍ ഇവര്‍ ഇറങ്ങിപ്പോയി. അൽപ സമയം കഴിഞ്ഞപ്പോഴാണ് 75000 രൂപ വിലയുള്ള തന്റെ മാലയും കാണാതായതായി തങ്കമ്മ അറിയുന്നത്. ഉടൻ പൊലീസിൽ പരാതി നൽകി.
തുടർന്ന് പൊലീസ് ടൗണ്‍ പരിസരത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ മുഴുവൻ പരിശോധിച്ചു.മാനന്തവാടി ഡിവൈ.എസ്.പി പി.എല്‍. ഷൈജു ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എം.എം. അബ്ദുൽ കരീം എസ്.ഐമാരായ ടി.കെ. മിനിമോള്‍, സോബിന്‍, എ.എസ്.ഐ അഷ്‌റഫ് തുടങ്ങിയവരായിരുന്നു സംഘത്തിൽ. പ്രതികളെ തിരിച്ചറിഞ്ഞതിന് ശേഷം പിന്തുടർന്ന് നിരീക്ഷിച്ച ശേഷമായിയിരുന്നു അറസ്റ്റ്.
Also Read: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാന്റിൽ
പ്രതികളുടെ പശ്ചാത്തലം പരിശോധിച്ചപ്പോഴാണ് സമാന മോഷണങ്ങൾ നിരവധി നടത്തിയ വൻ സംഘമാണ് ഇതെന്ന് പോലീസിന് മനസ്സിലാവുന്നത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. മറ്റ് അംഗങ്ങൾ, സഹായങ്ങൾ തുടങ്ങിയവ പോലീസ് അന്വേഷിക്കും. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലെത്തി മോഷണം നടത്തി തിരിച്ചുപോവുകയാണ് സംഘത്തിന്റെ പതിവ്. മാനന്തവാടിയിലെ മോഷണത്തോട് സമാനമായ സംഭവങ്ങളും പോലീസ് പരിശോധിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here