കോതമംഗലം: കുട്ടമ്പുഴയിൽ വനത്തിലേക്ക് പോയ മൂന്ന് സ്ത്രീകളെ കാണാതായി. അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തിരയാൻപോയ ഡാർളി, മായ, പാറുക്കുട്ടി എന്നിവരെയാണ് കാണാതെയായത്. ഇവർക്കായി പോലീസും, അഗ്നി രക്ഷാ സേനയും, വനംവകുപ്പും, നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടരുന്നു.
ബുധനാഴ്ച മുതൽ കാണാതായ പശുവിനെ അന്വേഷിച്ചാണ് രാവിലെ മൂവരും വനത്തിലേക്കു പോയത്. സമയമേറെയായിട്ടും ഇവരെ കാണാഞ്ഞ് അന്വേഷിച്ച വീട്ടുകാര്‍ക്ക് വൈകിട്ട് 5 മണിക്ക് ഇവരുമായി ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നു.
വഴി തെറ്റി കാട്ടിൽ അലയുന്നതായാണ് അപ്പോശ്ര പറഞ്ഞ വിവരം. പിന്നീട് ഫോൺ ബന്ധം നിലച്ചുവെന്നാണ് വീട്ടുകാർ പറയുന്നത്. രാത്രി വൈകിയും കാണാതായ സ്ത്രീകള്‍ക്കായി തെരച്ചിൽ തുടരുകയാണ്.
നാട്ടുകാരുള്‍പ്പെട്ട തെരച്ചിൽ സംഘം മൂവർക്കുമായുള്ള തെരച്ചിൽ തുടരുകയാണ്.
News Summery: hree women went missing in Kuttampuzha. Darli, Maya and Parukutty went missing while they went to look for the cows that had gone into the forest in Attikala. Police, fire rescue, forest department and locals are continuing to search for them.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here