ഹരിയാനയിൽ കൊടുംക്രൂരത; ഭർത്താക്കന്മാരേയും കുട്ടികളെയും ബന്ദികളാക്കി 3 സ്ത്രീകളെ ബലാത്സംഗം ചെയ്തു

ഹരിയാനയിൽ മൂന്ന് സ്ത്രീകൾ കൂട്ട ബലാത്സംഗത്തിനിരകളായി. നാല് പേരടങ്ങുന്ന സംഘം ആയുധങ്ങളുമായി എത്തി അതിക്രമം നടത്തുകയായിരുന്നു. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം. വീട്ടിലുണ്ടായിരുന്ന ഭർത്താക്കന്മാരേയും കുട്ടികളെയും ബന്ദികളാക്കിയ ശേഷമാണ് ഈ സംഘം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത്.

ALSO READ: രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ തുടങ്ങി

ഒരു മാസം മുൻപ് വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഇവരെ ഭീഷണിപെടുത്തിയിരുന്നുവെന്നും മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. അതിക്രമത്തിനിരയായവർ ഇതര സംസ്ഥാന തൊഴിലാളികളാണ്. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഉടൻ തന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.

ALSO READ: നിജ്ജറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാര്‍; ആവര്‍ത്തിച്ച് ട്രൂഡോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News