ഹ്യുണ്ടായി പ്ലാന്റിൽ കാർ ടെസ്റ്റിനിടെ അപകടം; 3 ജീവനക്കാർക്ക് ദാരുണാന്ത്യം

HYUNDAI

ഹ്യുണ്ടായിയുടെ കാർ ടെസ്റ്റിനിടെ ഉണ്ടായ അപകടത്തിൽ മൂന്ന് ജീവനക്കാർ മരിച്ചു. ദക്ഷിണ കൊറിയയിലെ കമ്പനിയുടെ കാർ പ്ലാന്റിലായിരുന്നു അപകടം. പ്ലാന്റിൽ വെച്ച് വെഹിക്കിൾ പെർഫോമൻസ് ടെസ്റ്റ് നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.

അൾസൻ അസംബ്ലി ലൈനിലെ റിസർച്ച് വിഭാഗത്തിലെ മൂന്ന് ജീവനക്കാർ മരിച്ചുവെന്നാണ് കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്.അതേസമയം അപകടത്തിലേക്ക് നയിച്ച കാരണം കണ്ടെത്തതാണ് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തെ പറ്റിയുള്ള കൂടുതൽ വിവരണങ്ങളും കമ്പനി പുറത്ത് വിട്ടിട്ടില്ല.

ALSO READ; ടൂ ഇൻ വൺ; ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് ഇലക്ട്രിക് ഓട്ടോയിലേക്ക് പരകായ പ്രവേശനം നടത്താനാകുന്ന വണ്ടി ഇതാ വിപണിയിലേക്ക്

അതേസമയം ചേമ്പറിനുള്ളിൽ വെച്ച് കാർ ടെസ്റ്റിങ് നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത് എന്ന് ചില റിപ്പോർട്ടുകളുണ്ട്.ചേമ്പറിനുള്ളിലെ വായുസഞ്ചാരമില്ലാത്ത എക്‌സ്‌ഹോസ്റ്റ് വാതകങ്ങൾ ആകാം മാരകമായ അപകടത്തിന് കാരണമായതെന്നാണ് ചിലർ വ്യക്തമാക്കുന്നത്.എന്നാൽ ഇതിൽ ഇനിയും സ്ഥിരീകരണം വരേണ്ടതുണ്ട്.

ചേമ്പറിനുള്ളിൽ മൂന്ന് ജീവനക്കാരെ ബോധരഹിതനായി കണ്ടെത്തുകയായിരുന്നുവെന്നാണ് സൗത്ത് കൊറിയൻ വാർത്ത ഏജൻസിയായ യോൻഹപ്പ് റിപ്പോർട്ട് ചെയ്യുന്നത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

അതേസമയം പ്ലാൻ്റിൽ നടന്ന സംഭവത്തിൽ അതിയായ ദുഃഖമുണ്ടെന്ന് ഹ്യുണ്ടായ് പറഞ്ഞു.കൂടാതെ അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണ്ണ സഹകരണവും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന നിർമ്മാതാക്കളാണ് ഹ്യുണ്ടായ്.അനുബന്ധ കമ്പനിയായ കിയയ്‌ക്കൊപ്പം 2023-ൽ ആഗോള വിൽപ്പനയിൽ 4.2 ദശലക്ഷത്തിലധികം യൂണിറ്റുകൾ ആണ് കമ്പനി രേഖപ്പെടുത്തിയത്. 2023ലെ കണക്കുകൾ പ്രകാരം ദക്ഷിണ കൊറിയൻ ആഭ്യന്തര വിപണിയിലെ പുതിയ വാഹന വിൽപ്പനയുടെ 80 ശതമാനവും ഹ്യൂണ്ടായും കിയയും ചേർന്നാണ്.സിയോളിൽ നിന്ന് 370 കിലോമീറ്റർ (229 മൈൽ) തെക്കുകിഴക്കായാണ് ഹ്യുണ്ടായിയുടെ അൾസൻ പ്ലാൻ്റ്അ സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഒഓട്ടോമൊബൈൽ പ്ലാൻ്റ് എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News