കരിപ്പൂര്‍ വിമാനാപകടം; കണ്ണീർ ഓർമയ്ക്ക് ഇന്ന് മൂന്ന് വയസ്

കരിപ്പൂര്‍ വിമാനാപകടത്തിന് മൂന്നാണ്ട് തികയുന്നു. 2020 ആഗസ്റ്റ് ഏഴിന് രാത്രിയാണ് ഐഎക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ടത്.

ഇരുപത്തിയൊന്ന് പേരുടെ പ്രാണനെടുത്ത അപകടത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. പലരും പൂര്‍ണമായി കിടപ്പിലായി. എയര്‍ഇന്ത്യ വാഗ്ദാനം ചെയ്ത നഷ്ടപ്പരിഹാരത്തുകയ്ക്കായി കോടതി കയറിയിറങ്ങുന്നവരും ഉണ്ട്.

Also Read:കാറില്‍ മത്സരയോട്ടം, യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം, കരിങ്കല്ല് ഉപയോഗിച്ച് കാര്‍ തകര്‍ത്തു

വിമാനത്തിൽ ഉണ്ടായിരുന്ന ഏറെപ്പേരും കോവിഡ് മഹാമാരിയില്‍ അഭയം തേടി ജന്മനാട്ടിലേക്ക് പുറപ്പെട്ടവരായിരുന്നു . 184 യാത്രക്കാരും ആറുജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ലാന്‍ഡിങ്ങിനിടെയായിരുന്നു അപകടം. ആദ്യശ്രമം പരാജയപ്പെട്ട് രണ്ടാംതവണയും ലാന്‍ഡിങ്ങിനു ശ്രമിയ്ക്കുന്നതിനിടെ ടേബിള്‍ ടോപ് റണ്‍വേയില്‍നിന്ന് വിമാനം തെന്നിമാറി താഴ്ചയിലേക്ക് പതിയ്ക്കുകയായിരുന്നു. പ്രദേശവാസികളുടെ ഇടപെടലാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.

Also Read:ഗര്‍ഭിണിയായ യുവതിക്ക് ക്രൂര മർദ്ദനം; ഭർത്താവ് അറസ്റ്റിൽ

കനത്ത കോവിഡ് ഭീതിയിലും സഹജീവികളുടെ ജീവനായി കൈകോര്‍ത്ത മലപ്പുറത്തിന്റെ മഹാമനസ്സിന് ലോകം കയ്യടിച്ചു. ഇനി അപകടം ഒഴിവാക്കാനായി റണ്‍വേയുടെ  ദൈര്‍ഘ്യം കൂട്ടാനൂള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതിനായി ഭൂമി ഏറ്റെടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News