മൂന്നര വയസുകാരന് നേരെ ക്രൂര പീഡനം; ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു, പ്രതി റിമാൻഡിൽ

തിരുവനന്തപുരം തിരുമലയിൽ മൂന്നര വയസുകാരന് ക്രൂര പീഡനം.സ്ഥലത്തെ വ്യാപാരി കൂടിയായ മാരിക്കനിയാണ് പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച് ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചത്. കഴിഞ്ഞ മാസം 14 ന് നടന്ന സംഭവം മൂടിവെക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നുവെന്നും ആരോപണമുണ്ട്.

also read: മലപ്പുറത്ത് മഹാരാഷ്ട്ര സ്വദേശിയെ ആക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നതായി പരാതി

മൂന്നര വയസുമാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെയാണ് തിരുമലയിലെ പ്രധാന ബേക്കറി വ്യാപാരി കൂടിയായ മാരിക്കനി ക്രൂരമായി പീഡിപ്പിച്ചത്. തിരുനെൽവേലി സ്വദേശി രാജ് നാരായണന്റെ മകൻ കഴിഞ്ഞ ഒരുവ ർഷമായി ഇയാളുടെ പീഡനത്തിന് ഇരയായെന്നാണ് വിവരം. കുടുംബവുമായി അടുത്ത ബന്ധമായിരുന്നു തമിഴ്നാട് സ്വദേശി കൂടിയായിരുന്ന മാരിക്കനിക്ക് ഉണ്ടായിരുന്നത് .ഇത് മുതലെടുത്തായിരുന്നു പീഡനം.

ഏപ്രിൽ 14 ന് ഇയാൾ കുട്ടിയെ വീട്ടിൽ നിന്ന് വിളിച്ച് കൊണ്ടുപോയി. തിരിച്ചെത്തിയ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. ചികിത്സക്ക് ശേഷം കുടുംബം തിരുനെൽവേലിയിലേക്ക് പോയി. തിരികെ എത്തിയപ്പോഴാണ് അംഗനവാടിയിലെ ആയയോട് കുട്ടി പീഡന കാര്യം പറഞ്ഞത്. ആയയാണ് പോലീസിനെ ഇക്കാര്യം അറിയിച്ചത്.തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ഡിമാൻഡ് ചെയ്തു. ഇക്കാര്യം പുറത്തറിയാതിരിക്കാൻ ചിലർ പലതവണ ബന്ധപ്പെട്ടുവെന്ന് കുഞ്ഞിന്റെ അച്ഛൻ രാജ് നാരായണൻ പറഞ്ഞു.

മൂന്നര വയസുകാരന് നേരെ ക്രൂരമായ പീഡനം നടന്നിട്ടും സ്ഥലത്തെ കൗൺസിലറോ, പോലീസോ ഇക്കാര്യം പുറത്താറിയിക്കാതിരിക്കാൻ ശ്രമിച്ചില്ല എന്നും ആരോപണം ഉണ്ട്. നഗരത്തിൽ നടന്ന ക്രൂര പീഡനം മാധ്യമങ്ങളും അറിഞ്ഞില്ല.

also read: സൗന്ദര്യം നിലനിർത്താൻ ഉരുളക്കിഴങ്ങ് ബെസ്റ്റാ; അറിയാം ഗുണങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News