ഉറക്കി കിടത്തിയ ശേഷം അമ്മ അലക്കാൻ പോയി, തിരികെ വന്നപ്പോൾ മൂന്ന് വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മരിച്ചനിലയിൽ

കോഴിക്കോട് മൂന്ന് വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്രയിലെ മരുതേരിയിലാണ് സംഭവം. ആൽബിൻ–ജോബിറ്റ ദമ്പതികളുടെ മകൾ അനീറ്റയെയാണ് വീടിനകത്തെ ശുചിമുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ: ‘വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ട്’, ‘മരണം തമാശയല്ല ഇത് നാണക്കേട്’, പൂനം പാണ്ഡെക്കെതിരെ നടിമാർ രംഗത്ത്

കുഞ്ഞിനെ ഉറക്കി കിടത്തിയ ശേഷം അലക്കാൻ പോയ അമ്മ തിരികെ വന്നപ്പോഴാണ് കുട്ടിയെ ബാത്ത് റൂമിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഈ സമയം ആൽബിന്റെ മാതാപിതാക്കൾ അടുത്ത മുറിയിലുണ്ടായിരുന്നെങ്കിലും അപകടം നടന്നത് ആരും അറിഞ്ഞില്ല. ഉടൻതന്നെ കുഞ്ഞിനെ വീട്ടുകാർ ചേർന്ന് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News