വയനാട്ടില്‍ പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു

വയനാട്ടില്‍ പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ ലിഭിജിത്ത് ആണ് മരിച്ചത്.

Also Read-ഷാജന്‍ സ്‌കറിയക്ക് ഹൈക്കോടതിയിലും തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവും ഉണ്ടായിരുന്നു. ശാരീരിക അവശതകള്‍ കടുത്തതോടെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു. ഒരാഴ്ചക്കിടെ രണ്ടാമത്തെ കുട്ടിയാണ് ജില്ലയില്‍ പനി ബാധിച്ചു മരിക്കുന്നത്.

Also read- ശീതളപാനീയങ്ങളില്‍ മധുരത്തിന് ഉപയോഗിക്കുന്ന ‘അസ്പാർട്ടേം’ അപകടകാരി; ലോകാരോഗ്യ സംഘടന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News