ദില്ലിയിലെ മാളിൽ എസ്കലേറ്ററിൽ നിന്നും വീണ് മൂന്ന് വയസുകാരൻ മരിച്ചു

delhi murder

ദില്ലിയിലെ ഷോപ്പിംഗ് മാളിൽ എക്‌സലേറ്ററിൽ നിന്ന് വീണ് മൂന്ന് വയസുകാരൻ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം തിലക് നഗറിലുള്ള പസിഫിക് മാളിൽ ആണ് ഈ ദാരുണ സംഭവം ഉണ്ടായത്.

മാളിലെ തിയേറ്ററിൽ സിനിമ കാണാൻ എത്തിയപ്പോഴായിരുന്നു അപകടം. കൂടെ എത്തിയ ബന്ധുക്കൾ സിനിമ ടിക്കറ്റ് വാങ്ങാൻ നിൽക്കവേ കുട്ടി എസ്കലേറ്ററിന് സമീപത്തേക്ക് പോകുകയായിരുന്നു. തുടർന്ന് കുട്ടി എസ്കലേറ്ററിലേക്ക് കയറുകയും കുട്ടി നിയന്ത്രണം നഷ്ടപ്പെട്ട് വീഴുകയുമായിരുന്നു.

ALSO READ; അയ്യോ..അതക്ഷരത്തെറ്റല്ല! പ്യൂമ ‘PVMA’ ആയതുകണ്ട് അന്തംവിട്ടവർ കാരണമറിഞ്ഞപ്പോൾ ഞെട്ടി

ഉടൻ തന്നെ മാളിലെ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഭവ സ്ഥലത്ത് എത്തിയിരുന്നു. പിന്നാലെ വീണ് പരുക്ക് പറ്റിയ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ
കഴിഞ്ഞില്ല.

അതേസമയം സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാൾ അധികൃതർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തെ പറ്റിയുള്ള കൃത്യമായ വിവരങ്ങൾ ലഭിക്കാനായി മാളിലെ സിസിടിവി അടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News